Latest News

മൂന്നാം തവണയും സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

രാഷ്ട്രീയമത നേതാക്കള്‍, റിട്ടയേഡ് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടേ 424 പേരുടെ സുരക്ഷാ അകമ്പടിയാണ് പിന്‍വലിച്ചത്

മൂന്നാം തവണയും സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍
X

ചണ്ഡീഗഡ്:സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. രാഷ്ട്രീയമത നേതാക്കള്‍, റിട്ടയേഡ് പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സുരക്ഷാ അകമ്പടിയാണ് പിന്‍വലിച്ചത്.ഇത് മൂന്നാം തവണയാണ് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ അകമ്പടി പിന്‍വലിക്കുന്നത്.

സുരക്ഷയ്ക്ക് ചുമതലയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങിയെത്തി സംസ്ഥാന സായുധ സേനാ സ്‌പെഷ്യല്‍ ഡിജിപിക്ക് മുന്നില്‍ റിപോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

ആദ്യ രണ്ട് ഉത്തരവുകളില്‍ മുന്‍ എംഎല്‍എമാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെടെ 184 പേരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു.അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരുടേതുള്‍പ്പെടെ സുരക്ഷയാണ് പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേര്‍ക്ക് വൈ പ്ലസ് സുരക്ഷയും ഉണ്ടായിരുന്നു. 127 പോലിസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവരുടെ സുരക്ഷാ അകമ്പടിക്കായി ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it