Latest News

കുത്തബ് മിനാറിനെ വിഷ്ണുസ്തംഭമെന്ന് പേര് മാറ്റണം; പ്രതിഷേധവുമായി ഹിന്ദുത്വര്‍

കുത്തബ് മിനാറിനെ വിഷ്ണുസ്തംഭമെന്ന് പേര് മാറ്റണം; പ്രതിഷേധവുമായി ഹിന്ദുത്വര്‍
X

ന്യൂഡല്‍ഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിനെ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍. കുത്തബ് മിനാറിനെ വിഷ്ണുസ്തംഭമെന്ന് പേര് മാറ്റണമെന്നാണ് ആവശ്യം.

മക്കല്‍ മാനവ സേന എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചെറുഗ്രൂപ്പാണ് ആവശ്യമവുമായി രംഗത്തുവന്നിരിക്കുന്നത്. യുനെസ്‌കൊ പൈതൃകമായ കുത്തബ് മിനാറിനു സമീപം ഇവര്‍ പ്രതിഷേധവും സംഘടിപ്പിച്ചു. പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചു.

പ്രദേശത്ത് ചിലര്‍ ഹനുമാന്‍ ചാലിസ ആലപിക്കുകയും ചെയ്തു.

കുത്തബ് മിനാറില്‍നിന്ന് രണ്ട് ഗണേശപ്രതിഷ്ഠകള്‍ നീക്കം ചെയ്യരുതെന്ന് കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it