Latest News

ഉസാമ ബിന്‍ ലാദനെ ഇന്റര്‍വ്യൂ ചെയ്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹീമുല്ല യൂസഫ്‌സായി അന്തരിച്ചു

1979ലെ സോവിയറ്റ് അധിനിവേശം മുതല്‍ അഫ്ഗാനിസ്താനിലെ അവസ്ഥകള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്

ഉസാമ ബിന്‍ ലാദനെ ഇന്റര്‍വ്യൂ ചെയ്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹീമുല്ല യൂസഫ്‌സായി അന്തരിച്ചു
X

പെഷാവര്‍: പാകിസ്താനിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹീമുല്ല യൂസഫ്‌സായ് (67) പെഷവാറില്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1979ലെ സോവിയറ്റ് അധിനിവേശം മുതല്‍ അഫ്ഗാനിസ്താനിലെ അവസ്ഥകള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹം. അല്‍ ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദനുമായും താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറുമായും അദ്ദേഹം നടത്തിയ അഭിമുഖങ്ങള്‍ ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഉപയോഗിച്ചിരുന്നു.


പെഷവാര്‍ ബ്യൂറോയിലെ ന്യൂസ് ഇന്റര്‍നാഷണലിന്റെ റസിഡന്റ് എഡിറ്ററും പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബിബിസിയുടെ പഷ്‌തോ, ഉറുദു ലേഖകനുമായിരുന്നു റഹീമുല്ല യൂസഫ്‌സായ്.




Next Story

RELATED STORIES

Share it