Latest News

ഹെയ്റ്റ് ഇന്‍ ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും ഒരുമിച്ചുപോവില്ലെന്ന് രാഹുല്‍ ഗാന്ധി

ഹെയ്റ്റ് ഇന്‍ ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും ഒരുമിച്ചുപോവില്ലെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ആഗോള വാഹനക്കമ്പനികള്‍ രാജ്യംവിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഹെയ്റ്റ് ഇന്‍ ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും ഒരുമിച്ചുപോവില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

'ഇന്ത്യയില്‍ നിന്ന് ബിസിനസ്സ് ഓടിക്കാനാണ് എളുപ്പം. 7 ഗ്ലോബല്‍ ബ്രാന്‍ഡുകള്‍, 9 ഫാക്ടറികള്‍, 649 ഡീലര്‍ഷിപ്പുകള്‍, 84,000 തൊഴിലവസരങ്ങള്‍. ഹെയ്റ്റ് ഇന്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യ എന്നിവ ഒരുമിച്ച് നിലനില്‍ക്കില്ല! ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്''- രാഹുല്‍ ട്വീറ്റ് ചെയ്തു.

ഏറ്റവും അവസാനം ജപ്പാന്‍ കമ്പനിയായ നിസ്സാന്‍ ഉദ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. നിസ്സാന്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഫിയറ്റ്, യുണൈറ്റഡ് മോട്ടോഴ്‌സ്, പ്രീമിയര്‍ ഓട്ടോമൊബൈല്‍സ്, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ കമ്പനികള്‍ സ്ഥലം വിടാന്‍ ഒരുങ്ങുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീററ് ചെയ്തു.

വിദ്വേഷം പ്രസരിക്കുന്ന ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എളുപ്പമല്ലെന്ന് മനസ്സിലാക്കിയാണ് പല കമ്പനികളും രാജ്യം വിടുന്നത്. ഈ പ്രവണത ഇനിയും തുടരുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it