Latest News

റെയില്‍വേ സ്വകാര്യവല്‍ക്കിരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

റെയില്‍വേ സ്വകാര്യവല്‍ക്കിരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ റയില്‍വേക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. അതേസമയം റയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വകാര്യ സംരഭകരുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

'ഇന്ത്യന്‍ റെയില്‍വേ ഒരിക്കലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന കാര്യം ഞാന്‍ ഉറപ്പായി പറയുന്നു. അതേസമയം സര്‍ക്കാര്‍ റോഡുകളില്‍ സ്വീകരിച്ചതുപോലെ ചരക്കുനീക്കവും മറ്റും സുഗമമാക്കാന്‍ സ്വകാര്യമേഖലയെ സ്വഗതം ചെയ്യും-'' ലോക്‌സഭയില്‍ റെയില്‍വേക്ക് ഗ്രാന്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

മോദി പ്രധാനമന്ത്രിയാക്കിയതിനുശേഷം റെയില്‍വേയില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടന്നതായി അദ്ദേഹം പറഞ്ഞു. 2021-22 കാലത്ത് റെയില്‍വേയില്‍ മാത്രം 2.15 ലക്ഷം കോടി നി്‌ക്ഷേപിച്ചു. 2019-20 ല്‍ അത് 1.5 ലക്ഷം കോടിയായിരുന്നു.

Next Story

RELATED STORIES

Share it