Latest News

കേരളം റേഷൻ കാർഡ് മസ്റ്ററിങ് ഒക്ടോബർ 31നകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ അരിവിഹിതം തടയുമെന്ന് കേന്ദ്രം

കേരളം റേഷൻ കാർഡ് മസ്റ്ററിങ് ഒക്ടോബർ 31നകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ അരിവിഹിതം തടയുമെന്ന് കേന്ദ്രം
X

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഒക്ടോബർ 31നകം പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ. ഇല്ലെങ്കിൽ കേരളത്തിൻ്റെ അരി വിഹിതം തടയുമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ്.

സംസ്ഥാനത്ത് മസ്റ്ററിങ് പ്രക്രിയ ആരംഭിച്ചെങ്കിലും സർവർ തകരാറിനെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. കേന്ദ്രത്തിൻ്റെ അന്ത്യശാസനത്തിനു പിന്നാലെ മസ്റ്ററിങ് നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ മസ്റ്ററിങ് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.

റേഷൻ വിതരണവും മസ്റ്ററിങും ഒരേ സമയം നടപ്പാക്കാൻ പ്രായോഗികബുദ്ധിമുട്ടുണ്ട്. ഇതിനാലാണ് സംസ്ഥാനത്ത് മസ്റ്ററിങ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കേന്ദ്രം കത്തയച്ച പശ്ചാത്തലത്തിൽ സമയബന്ധിതമായി നടപടി പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.

ഇ-പോസ് മെഷീനിലൂടെ റേഷൻ വിതരണവും മസ്റ്ററിങും ഒരേ സമയം നടത്താനുള്ള പ്രയാസം റേഷൻ വ്യാപാരികൾ സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ജില്ലകളെ മൂന്നായി തിരിച്ച് നിർദിഷ്ട തിയ്യതികളിൽ മസ്റ്ററിങ് നടത്താനുള്ള ക്രമീകരണമാണ് ഇപ്പോൾ കണ്ടിരിക്കുന്നത്. റേഷൻ കടകൾ കൂടാതെ അങ്കണവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് അധിക സൗകര്യമൊരുക്കാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it