Latest News

മുംബൈയില്‍ പ്രതിദിന കൊവിഡ് ബാധയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനുളളില്‍ രോഗം സ്ഥിരീകരിച്ചത് 5,504 പേര്‍ക്ക്

മുംബൈയില്‍ പ്രതിദിന കൊവിഡ് ബാധയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനുളളില്‍ രോഗം സ്ഥിരീകരിച്ചത് 5,504 പേര്‍ക്ക്
X

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മാത്രം 5,504 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം 5,185 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് കൊവിഡ് ബാധ 53,476 ആയതോടെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അഞ്ച് മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടക്കുന്നത് ഇപ്പോഴാണ്.

മഹാരാഷ്ട്രയ്ക്കു പുറമെ മറ്റ് ചില സംസ്ഥാനങ്ങളിലും രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ട്.

പുറത്തിറങ്ങാന്‍ അനുമതി ലഭിക്കുന്ന ഇടങ്ങളില്‍ ആരോഗ്യനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്യുന്ന കേസില്‍ പകുതിയും തലസ്ഥാനമായ മുംബൈയില്‍ നിന്നാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിരിച്ചുപോയ ദശലക്ഷക്കണക്കിനു പേര്‍ ഇവിടെ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ന് നടന്ന കാബിനറ്റ് മീറ്റിങ്ങിനു ശേഷം മഹാരാഷ്ട്രയിലെ നന്തദിലും ബീഡിലും പത്ത് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

സംസ്ഥാനം പൂര്‍ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുപകരം പ്രദേശികമായി നടപ്പാക്കാനാണ് കാബിനറ്റിന്റെ തീരുമാനം.

ഇരട്ട ജനിതകമാറ്റത്തിന് വിധേയമായ ഒരിനം വൈറസാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടാക്കുന്നതും ഇതാണ്.

ഇന്ത്യയില്‍ ഇതുവരെ 1.18 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. യുഎസ്സിനും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഇന്ന 251 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 1,60,692.

ഹോളിയുടെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി കച്ചവടക്കാര്‍ രംഗത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ പോലെയുള്ള നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ എല്ലായിടങ്ങളിലും കനത്ത ജനക്കൂട്ടമുണ്ടായിരുന്നതായി പോലിസ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it