- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസം: കേന്ദ്ര സര്‍ക്കാരിന് പ്രവാസി ലീഗല്‍ സെല്ലിന്റെ നിവേദനം
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പുനരധിവാസ നടപടികള്‍ ആവശ്യപെട്ട് കേന്ദ്ര സര്‍ക്കാരിന് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു. കൊവിഡിനെ തുടര്‍ന്നു നിരവധി പ്രവാസികളാണ് ദിനം പ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതില്‍ നല്ല ശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടു വരുന്നവരാണ് എന്നും ആയതിനാല്‍ സ്വന്തം നാട്ടില്‍ ജീവിതം കരുപിടിപ്പിക്കാന്‍ ആവശ്യമായ പുനരധിവാസ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ഇതു വരെ പത്ത് ലക്ഷത്തിലധികം ആളുകള്‍ രാജ്യത്തേക്ക് മടങ്ങിയെത്തി എന്നാണ് കണക്ക്. വന്ദേഭാരത്മിഷന്റെ അഞ്ചാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇത് വീണ്ടും കൂടും. പല സംസ്ഥാനങ്ങളും പ്രവാസികള്‍ക്കായി ചില ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വ്യപസ്ഥാപിതമായ പുനരധിവാസ പാക്കേജാണ് ഏറ്റവും ഉത്തമമായ നടപടി എന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നാട്ടിലേക്കു മടങ്ങി വരുന്നവര്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെ ആവശ്യപ്പെടുന്ന നിവേദനത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഏകജാലക ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള സമഗ്രമായ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് നിവേദനം.
ഈ വിഷയത്തില്‍ പരമാവധി എം.പി മാരുടെ ശുപാര്‍ശ കത്തുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുവാനാണ് പ്രവാസി ലീഗല്‍ സെല്‍ തീരുമാനമെന്ന് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.
RELATED STORIES
കരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMT