Latest News

'റഊഫ് ശരീഫിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക': മൈനോറിറ്റി റൈറ്റ്‌സ് വാച്ച്

റഊഫ് ശരീഫിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക: മൈനോറിറ്റി റൈറ്റ്‌സ് വാച്ച്
X

കോഴിക്കോട്: മുന്‍ കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച്. പൗരത്വപ്രക്ഷോഭത്തിലെ സജീവസാന്നിധ്യമായിരുന്ന വിദ്യാര്‍ഥി നേതാക്കളടക്കം നിരവധി സാമൂഹിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ജയിലഴികള്‍ക്കുള്ളിലാണ്. എല്ലാ രാഷ്ട്രീയത്തടവുകാരുടെയും മോചനം ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി.

ഊഫ് ശരീഫിനെ കള്ളക്കേസില്‍ കുടുക്കി ഹിന്ദുത്വ ഭരണകൂടം ജയിലിലടച്ചിട്ട് രണ്ടുവര്‍ഷം പിന്നീടുകയാണ്. ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ജയിലിലാണ് അദ്ദേഹമുള്ളത്. ഇല്ലാത്ത സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് റഊഫ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഇഡി പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരനെതിരേ യുഎപിഎ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അന്ന് ഒഴിഞ്ഞ പേപ്പറുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചത്. സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലാത്ത ആളുകളോട് ഇടപാട് നടത്തിയെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നും താന്‍ പറയുന്നതല്ലാതെ അവര്‍ക്ക് തോന്നുന്നതൊക്കെ മൊഴിയായി എഴുതിപ്പിടിപ്പിക്കുകയാണെന്നും റഊഫ് കോടതിയെ ബോധിപ്പിച്ചു.

ഇഡിയുടെ ഇത്തരം മനുഷ്യത്വവിരുദ്ധ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച കേരള ഹൈക്കോടതി, കേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ജാമ്യം നല്‍കി വിട്ടയക്കുകയാണ് ചെയ്തത്. പക്ഷെ, അതിനുള്ള പ്രതികാരമായി യുപി പോലിസിനെ ഉപയോഗിച്ച് സംഘപരിവാര്‍ ഭരണകൂടം പുതിയ ആരോപണങ്ങളുന്നയിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോള്‍ അവരുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോയ കാംപസ് ഫ്രണ്ട് നേതാക്കള്‍ക്കും റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും യാത്ര പോവാനുള്ള പണം അയച്ചുകൊടുത്തെന്ന പേരിലാണ് യുപി പോലിസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഒരു സംഘടനാ നേതാവ് അതിന്റെ മറ്റു ഭാരവാഹികള്‍ക്ക് യാത്രയ്ക്കുള്ള പണം നല്‍കുന്നത് 'രാജ്യവിരുദ്ധ പ്രവര്‍ത്തന'മായി ചിത്രീകരിക്കുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. ജാമ്യാപേക്ഷകള്‍ നിഷേധിച്ചും കേസ് നടപടികള്‍ അനന്തമായി നീട്ടിയും റഊഫ് ശരീഫിന്റെ ജയില്‍വാസം അനിശ്ചിതമായി തുടരുകയാണെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it