Latest News

സഫര്‍ അലിയെ നിരുപാധികം വിട്ടയക്കുക : എസ്ഡിപിഐ

സഫര്‍ അലിയെ നിരുപാധികം വിട്ടയക്കുക  : എസ്ഡിപിഐ
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജുമാ മസ്ജിദ് മാനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫര്‍ അലിയെ ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ രീതിയില്‍ അറസ്റ്റ് ചെയ്ത നടപടിയെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ശക്തമായി അപലപിച്ചു. സഫര്‍ അലിയെ നിരുപാധികം ഉടന്‍ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2024 നവംബറിലെ അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കാന്‍ തീരുമാനിച്ചതിന് തൊട്ടുമുമ്പ് നടത്തിയ അറസ്റ്റ്, നീതിയെ തടസ്സപ്പെടുത്താനും നിര്‍ണായക സാക്ഷിയെ നിശബ്ദമാക്കാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്.

സത്യം പറയാന്‍ ധൈര്യപ്പെടുന്നവരെ ലക്ഷ്യം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ ഒരു രീതിയാണ് യുപി സര്‍ക്കാരിന്റെ നടപടികള്‍ പ്രതിഫലിപ്പിക്കുന്നത്. ഷാഹി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട് വിവാദമായ കോടതി ഉത്തരവിനെ തുടര്‍ന്നുണ്ടായ സര്‍വേയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ നീതിയെയും വിശ്വാസ്യതയെയും കുറിച്ച് ഈ നീക്കം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനുപകരം, സംസ്ഥാന അധികാരികള്‍ അവരുടെ ആഖ്യാനത്തെ വെല്ലുവിളിക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള അടിച്ചമര്‍ത്തല്‍ തന്ത്രങ്ങള്‍ അവലംബിക്കുകയാണ്.

ഈ ജനാധിപത്യവിരുദ്ധ നടപടിയെ എസ്ഡിപിഐ ശക്തമായി അപലപിക്കുന്നതോടൊപ്പം താഴെ പറയുന്ന ആവശ്യങ്ങളും ഉന്നയിക്കുന്നു

1. സഫര്‍ അലിയെ ഉടനടി നിരുപാധികമായി വിട്ടയയ്ക്കുകയും ഭയമോ ഭീഷണിയോ കൂടാതെ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മൊഴിനല്‍കുവാനുള്ള അദ്ദേഹത്തിന്റെ അവകാശം ഉറപ്പാക്കുകയും ചെയ്യുക.

2. 2024 നവംബറിലെ അക്രമത്തെക്കുറിച്ച് രാഷ്ട്രീയവും നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തണം.

3.നിയമം ദുരുപയോഗം ചെയ്തു കൊണ്ട് ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരെ വ്യാജ കാരണങ്ങളാല്‍ ഉപദ്രവിക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്ന നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ നടപടികള്‍ പുനഃപരിശോധിക്കുക.

4. മതസ്ഥാപനങ്ങള്‍ക്ക് മേലുള്ള കൈയ്യേറ്റം തടയുവാനും രാജ്യത്തെ മതേതരത്വം തകരാതിരിക്കുവാനും 1991 ലെ ആരാധനാലയ നിയമം കര്‍ശനമായി പാലിക്കുക.

സംഭലിലെ ജനങ്ങളോടും ഭരണകൂട അടിച്ചമര്‍ത്തലിനെതിരെ നീതിക്കുവേണ്ടി പോരാടുന്ന എല്ലാവരോടും എസ്ഡിപിഐ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. നിരപരാധികളായ പൗരന്മാര്‍ക്കെതിരായി അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെതിരേ ശക്തമായ ഇടപെടല്‍ നടത്താന്‍ പൊതു സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ജുഡീഷ്യറിയോടും മുഹമ്മദ് ഷെഫി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it