Big stories

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി: കോണ്‍ഗ്രസ്സിനുള്ളില്‍ ഗാന്ധി കുടുംബത്തിനെതിരേ അമര്‍ഷം പുകയുന്നു

സിന്ധ്യയുടെ രാജിയോടെ മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിനെതിരേ രണ്ടാം നിരക്കാര്‍ തിരിഞ്ഞിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി: കോണ്‍ഗ്രസ്സിനുള്ളില്‍ ഗാന്ധി കുടുംബത്തിനെതിരേ അമര്‍ഷം പുകയുന്നു
X

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെയും അനുയായികളായ 22 എംഎല്‍എയുടെയും രാജി കോണ്‍ഗ്രസ്സില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചിരിക്കുന്നുവെന്ന് സൂചന. സിന്ധ്യയുടെ രാജിയോടെ മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിനെതിരേ രണ്ടാം നിരക്കാര്‍ തിരിഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്ത അനുയായിയായി കരുതപ്പെട്ടിരുന്ന സിന്ധ്യയെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ച് ഗാന്ധി കുടുംബം ശ്രമിക്കണമായിരുന്നുവെന്നാണ് പലരും കരുതുന്നത്. പന്നിപ്പനിയായി കിടപ്പിലാണെന്ന് സിന്ധ്യ പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ വീട്ടിലെത്തി കാണേണ്ടതായിരുന്നുവെന്ന് അവര്‍ വാദിക്കുന്നു. പകരം രാജി വാര്‍ത്ത വന്ന ഉടന്‍ സിന്ധ്യയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു. മാത്രമല്ല സിന്ധ്യ ബിജെപിയില്‍ ചേരുമെന്നും സോണിയാ ഗാന്ധി ട്വീറ്റ് ചെയ്തു.

സിന്ധ്യയെ പിടിച്ചുനിര്‍ത്തണമായിരുന്നുവെന്നാണ് പാര്‍ട്ടി നേതാവ് കുല്‍ദീപ് ബിഷ്‌നോയ് പ്രതികരിച്ചത്. ചെറുപ്പക്കാരായ നേതാക്കള്‍ പാര്‍ട്ടി വിടുന്നതില്‍ അദ്ദേഹം നിരാശപ്രകടിപ്പിക്കുകയും ചെയ്തു.



2018 തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സിന്ധ്യയെ വേണ്ട വിധം പരിഗണിച്ചില്ലെന്നാണ് പ്രധാന പരാതി. മുഖ്യമന്ത്രിയുടെയോ പാര്‍ട്ടി മേധാവിയുടെയോ പദവിയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പക്ഷേ രണ്ടും ലഭ്യമായില്ല. മാത്രമല്ല, പകരം ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ഭാഗത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചാര്‍ജ്ജും മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ സ്‌ക്രീനിങ് കമ്മറ്റി അംഗത്വവുമായിരുന്നു നല്‍കിയത്. ഒന്നും അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. തോറ്റു പോകാത്ത രാജ്യസഭ സീറ്റായിരുന്നു അടുത്തത്. അതും കോണ്‍ഗ്രസ് കൊടുക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ ബിജെപി, സിന്ധ്യയെ പിടിക്കുന്നത് അതേ രാജ്യസഭ സീറ്റ് നീട്ടിയാണെന്നതും കൗതുകകരമാണ്.


ഇതേ പ്രശ്‌നങ്ങള്‍ രാജസ്ഥാനിലുമുണ്ട്. അവിടെ സച്ചന്‍ പൈലറ്റാണ് ഇടഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധരരാജ സിന്ധ്യ വരുന്നതില്‍ ബിജെപിക്ക് താല്പര്യമില്ലെന്നതും രാജസ്ഥാനില്‍ ഭരണം പിടിക്കാന്‍ ബിജെപിക്ക് കൂടുതല്‍ എംഎല്‍എമാരെ അടര്‍ത്തിയെടുക്കേണ്ടിവരുമെന്നതുമാണ് അവരെ തടയുന്നത്.







Next Story

RELATED STORIES

Share it