Latest News

അനധികൃതകുടിയേറ്റക്കാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പാരിതോഷികം; ബില്ലുമായി മിസിസിപ്പി

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് സഹായിക്കുന്നവര്‍ക്ക്‌ 1,000 ഡോളര്‍ പാരിതോഷികം നല്‍കും

അനധികൃതകുടിയേറ്റക്കാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പാരിതോഷികം; ബില്ലുമായി മിസിസിപ്പി
X

വാഷിങ്ടണ്‍: അനധികൃതമായി രാജ്യത്ത് കുടിയേറിയവരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനുള്ള ബില്ല് അവതരിപ്പിച്ച് മിസിസിപ്പി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി. സംസ്ഥാന പ്രതിനിധി ജസ്റ്റിന്‍ കീന്‍ കൊണ്ടു വന്ന ഹൗസ് ബില്ലിന് 1484 ന് ഡിസോട്ടോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാത്യു ബാര്‍ട്ടണ്‍ പിന്തുണ പ്രഖ്യാപിച്ചു.

'അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം വ്യക്തമാക്കി, അദ്ദേഹത്തിന്റെ അജണ്ടയെ പിന്തുണയ്ക്കാനും ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനും സഹായിക്കുന്നതിന് ഞങ്ങളുടെ പങ്ക് നല്‍കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.ജസ്റ്റിന്‍ കീന്‍ പറഞ്ഞു.


ഫോട്ടോ:ജസ്റ്റിന്‍ കീന്‍

ബൗണ്ടി ഹണ്ടര്‍ പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് സഹായിക്കുന്നവര്‍ക്ക്‌ 1,000 ഡോളര്‍ പാരിതോഷികം നല്‍കാന്‍ കീനും ബാര്‍ട്ടനും നിര്‍ദേശം നല്‍കി. ധനസംബന്ധമായ കാര്യങ്ങള്‍ സംസ്ഥാന ട്രഷറര്‍ നിയന്ത്രിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഓഫിസ് പത്രകുറിപ്പിറക്കി.

'' പ്രസിഡന്റ് ട്രംപ് ഈ ആഴ്ച അധികാരമേറ്റപ്പോള്‍, അനധികൃത കുടിയേറ്റത്തെ ചെറുക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറത്തിറക്കി. ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഫെഡറല്‍ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പ്രാദേശിക നേതാക്കളെയും കമ്മ്യൂണിറ്റികളെയും ഞങ്ങള്‍ ബോധവല്‍ക്കരിക്കും ''ബാര്‍ട്ടണ്‍ പറഞ്ഞു.


ഫോട്ടോ: മാത്യു ബാര്‍ട്ടണ്‍

എന്നാല്‍ ഇമിഗ്രേഷന്‍ അറ്റോര്‍ണിമാരും അഭിഭാഷക ഗ്രൂപ്പുകളും കമ്മ്യൂണിറ്റി നേതാക്കളുംപറയുന്നത് ഈ നടപടി ഭയം ജനിപ്പിക്കാനും വാര്‍ത്താ കവറേജ് സൃഷ്ടിക്കാനും രൂപകല്‍പ്പന ചെയ്ത ഒരു രാഷ്ട്രീയ സ്റ്റണ്ടാണെന്നാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമങ്ങള്‍ ലംഘിക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരേ ട്രാക്ക് ചെയ്യാന്‍ സിവിലിയന്മാരെ ഉള്‍പ്പെടുത്തുന്നത് വികലവും അപകടകരവുമാണെന്നും നിയമവിദഗ്ധര്‍ പറയുന്നു.

അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതിനുശേഷം കുടിയേറ്റത്തിനെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കുടിയേറ്റം അധിനിവേശം ആയി കണക്കാക്കുന്നതടക്കമുള്ള നിരവധി ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it