- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരണശേഷവും സംഘപരിവാറിന്റെ ഉറക്കം കെടുത്തി രോഹിത് വെമുല: വെമുലയുടെ പേരിലുള്ള സ്മാരകം പൊളിച്ചു നീക്കി
: വിസി അപ്പ റാവു അടക്കമുള്ളവരുടെ ദലിത് വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ പേരിലുള്ള ദലിത് സ്മാരകം സര്‍വകലാശാലാ അധികൃതര്‍ പൊളിച്ചു നീക്കി. വരുന്ന 17ന് വെമുലയുടെ മൂന്നാം മരണവാര്‍ഷികം ആചരിക്കാനിരിക്കെയാണ് അധികൃതരുടെ നടപടി.
BY JSR6 Jan 2019 11:43 AM GMT
X
JSR6 Jan 2019 11:43 AM GMT
ഹൈദരാബാദ്: വിസി അപ്പ റാവു അടക്കമുള്ളവരുടെ ദലിത് വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ പേരിലുള്ള ദലിത് സ്്മാരകം സര്‍വകലാശാലാ അധികൃതര്‍ പൊളിച്ചു നീക്കി. വരുന്ന 17ന് വെമുലയുടെ മൂന്നാം മരണവാര്‍ഷികം ആചരിക്കാനിരിക്കെയാണ് അധികൃതരുടെ നടപടി. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ ശേഷം വെമുലയും കൂട്ടുകാരും താമസിച്ചിരുന്ന വെളിവടയാണ് പുലര്‍ച്ചെ പൊളിച്ചു കളഞ്ഞത്. അധികൃതരുടെ നടപടിക്കെതിരേ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ രംഗത്തെത്തി. ദലിതരുടെ സ്മാരകം പോലും വച്ചു പൊറുപ്പിക്കാനാവില്ലെന്ന, വിസി അപ്പ റാവുവിന്റെ അജണ്ടയാണ് വെളിവട പൊളിച്ചതിലൂടെ നടപ്പാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കീഴാള രാഷ്ട്രീയ 'സമകാലിക ചരിത്ര' ബിംബങ്ങള്‍ തുടച്ചുനീക്കീയാല് മാത്രമേ സംഘപരിവാറിന് ചരിത്രം തിരുത്താന്‍ കഴിയൂ, അത് തന്നെയാണ് ഇന്നലെകളിലും അവര്‍ ചെയ്തത്. ഇന്നും ഇനി എന്നും അവരതു തന്നേ ചെയ്യൂ. കുടുതല്‍ ജാഗ്രത വേണ്ട സമയമാണിത്- ഫിലോസഫി ഗവേഷക വിദ്യാര്‍ത്ഥിയായ യാസിര്‍ അമീന് തേജസ് ന്യൂസിനോടു പറഞ്ഞു. അധികൃതരുടെ ദലിത് വിവേചനത്തിനെതിരേയും സവര്‍ണ മാടമ്പിത്തരത്തിനെതിരേയുമുള്ള നിരവധി സമരങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയായിരുന്നു വെളിവട. വെമുലയുടെ മരണ ശേഷവും സമരാഹ്വാനവുമായി വിദ്യാര്‍ത്ഥികള്‍ ഇവിടെ തുടരുകയായിരുന്നു. അയ്യന്‍കാളി, സാവിത്രി ഭായി, അംബ്ദേക്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്ന സമരകേന്ദ്രം എന്നും സംഘപരിവാര്‍ ശക്തികളുടെ ഉറക്കം കെടുത്തിയിരുന്ന കേന്ദ്രമാണ്. ഇതുകൊണ്ടു തന്നെ വെളിവട പൊളിച്ചു നീക്കാനും മറ്റും നേരത്തേയും ശ്രമങ്ങളുണ്ടായിരുന്നെങ്കിലും വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT