- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാര ആക്രമണത്തില്‍ നിര്‍ത്തിവച്ച സിനിമ ചിത്രീകരണം പുനരാരംഭിച്ചു
തിരുവനന്തപുരം: സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ വീണ്ടും തുടങ്ങി.'നീയാം തണല്‍' എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച പുനരാരംഭിച്ചത്. കഴിഞ്ഞദിവസം കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രപരിസരത്തെ ചിത്രീകരണം സംഘപരിവാറുകാര്‍ തടസ്സപ്പെടുത്തിയിരുന്നു. ചിത്രീകരണ സാമഗ്രികളും തകര്‍ത്തു. രാഷ്ട്രീയപാര്‍ടികളുടെ കൊടിയും രണ്ടു മതസ്ഥര്‍ പ്രണയിക്കുന്ന രംഗം ചിത്രീകരിച്ചതുമാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചത്. ചുവന്ന കൊടി കണ്ടതോടെ ഹാലിളകിയ ആര്‍എസ്എസ് സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. അഭിനയിക്കാന്‍ വന്ന എട്ടുവയസുകാരിക്കും പരിക്കേറ്റിരുന്നു. അക്രമികളില്‍ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പോലിസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവും സൈറ്റിലെ കൊടിതോരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി വര്‍ഗീയത പ്രചരിപ്പിച്ചായിരുന്നു അക്രമം. ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആശിഷ്, സല്‍മാന്‍, സിനു എന്നിവരാണ് സംവിധാനം ചെയ്യുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ ചിത്രീകരണം തുടര്‍ന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ കെ കെ സുകുമാരന്‍, ശ്യാമപ്രസാദ്, ശശി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സിനിമ ചിത്രീകരണത്തിന് സംരക്ഷണമൊരുക്കി.
RELATED STORIES
മുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTസിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMT