Sub Lead

മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് സുപ്രിംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരാവണം

ഇയാളെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ 55 പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് സുപ്രിംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരാവണം
X

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് സുപ്രിംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരാവണം. ഡിസംബര്‍ 17നാണ് ശേഖര്‍ കുമാര്‍ യാദവ് ഹാജരാവേണ്ടത്. ചീഫ്ജസ്റ്റിസ് സ്ഞ്ജീവ് ഖന്നയാണ് കൊളീജിയം മേധാവി. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനമാണ് കൊളീജിയം. വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ ഡിസംബര്‍ എട്ടിന് സംഘടിപ്പിച്ച ഏകീകൃത വ്യക്തി നിയമ സെമിനാറിലായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ വര്‍ഗീയ-വിദ്വേഷ പ്രസംഗം.

'' കോടതിയുടെ ആഭ്യന്തര നടപടിയുടെ ഭാഗമായാണ് ഇയാളോട് ഹാജരാവാന്‍ പറഞ്ഞിരിക്കുന്നത്. ഈ കൂടിക്കാഴ്ച്ചക്ക് ശേഷം ഭാവി നടപടികള്‍ തീരുമാനിക്കും.'' -സുപ്രിംകോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2026 ഏപ്രിലിലാണ് ഹൈക്കോടതി ജഡ്ജി പദവിയില്‍ ശേഖര്‍ കുമാര്‍ യാദവ് വിരമിക്കുക.

ഇയാളെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ 55 പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നോട്ടീസ് രാജ്യസഭാ ചെയര്‍മാന് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. സ്വീകരിച്ചാല്‍ രണ്ട് ജഡ്ജിമാരും ഒരു നിയമവിദഗ്ദനും അടങ്ങിയ മൂന്നംഗ സമിതി ആരോപണങ്ങള്‍ പരിശോധിച്ച് ഇംപീച്ച്‌മെന്റ് ആവശ്യമാണോ എന്ന് തീരുമാനിക്കും. സുപ്രിംകോടതി ജഡ്ജിയും ആരോപണം വന്ന ജഡ്ജി പ്രവര്‍ത്തിക്കുന്ന ഹൈക്കോടതിയിലെ ചീഫ്ജസ്റ്റിസും ഈ സമിതിയിലുണ്ടാവും.

രാജ്യസഭയിലെയും ലോക്‌സഭയിലെയും മൂന്നില്‍ രണ്ട് അംഗങ്ങളും ഇംപീച്ച്‌മെന്റ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് ഭരണഘടനയുടെ 124(4) അനുഛേദം പറയുന്നത്. നിലവിലെ എന്‍ഡിഎയുടെ അംഗബലം വച്ചു നോക്കുേേമ്പാള്‍ ഇത് പാസാവാന്‍ സാധ്യത കുറവാണ്.

Next Story

RELATED STORIES

Share it