- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുരക്ഷയില്‍ മുന്നില്‍, എന്നിട്ടും വിമാനാപകടം; ഞെട്ടലില്‍ ചൈനീസ് വ്യോമയാന മേഖല
ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയാന്ക്സി സുവാങ് മേഖലയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 133 പേരെ 'കാണാതായ' സംഭവം ചൈനീസ് വ്യോമയാന മേഖലയില്‍ വലിയ ഞെട്ടലിന് കാരണമായി. കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ ജെറ്റ് ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
തകര്‍ന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ചതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കുമിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്ക് ഉച്ചയ്ക്ക് 1:11നാണ് വിമാനം പുറപ്പെട്ടത്.
ലോകത്തുതന്ന് സുരക്ഷയില്‍ ഏറെ മുന്നിലുള്ള ചൈനീസ് വ്യോമയാന മേഖലയില്‍ ഇത് വലിയ ഞെട്ടലിന് കാരണമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഷി ജിന്‍പിംഗ് ഉത്തരവിട്ടു.
വിമാനത്തില്‍ 132 പേരാണ് ഉണ്ടായിരുന്നത്. 123 പേര് യാത്രക്കാരും 9 പേര് വിമാന ജീവനക്കാരുമാണ്.
വിമാനം തകര്‍ന്നത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.
വിമാനം തകര്‍ന്ന് പല കഷണങ്ങളായതായി ഒരു ഗ്രാമീണനെ ഉദ്ധരിച്ച് ചൈനീസ് മീഡിയ സിസിടിവി അറിയിച്ചു. അവശിഷ്ടങ്ങള്‍ മലയില്‍ ചിതറിക്കിടക്കുകയാണത്രെ.
മുന്‍ കാലങ്ങളില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായ ബോയിങ് മാക്സ് ജെറ്റ് വിമാനമല്ല ഇപ്പോള്‍ തകര്‍ന്നത്. ബോയിങ് മാക്സ് ജെറ്റ് കൊമേഴ്സ്യല്‍ രംഗത്ത് ഇപ്പോളും ചൈനയില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.
വിമാനം തകര്‍ന്ന മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്.
ഉച്ചക്ക് 11.11 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. 2.22 ന് 3225 അടി മുകളില്‍ 376 നോട്ട് വേഗതയില്‍ സഞ്ചരിക്കുന്നത് റഡാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 3.05ഓടെ ഗ്വാങ് ഷൂവില്‍ ഇറങ്ങേണ്ടതായിരുന്നു.
ചൈനീസ് ഈസ്റ്റേണ്‍ എയര്‍ലൈന്റെ വെബ് സൈറ്റ് ബ്ലാക്ക് ആന്റ് വൈറ്റിലാണ് കാണുന്നത്. ഇരകളാക്കപ്പെട്ടവരോടുളള ആദരസൂചകമായി ഇങ്ങനെ ചെയ്യുക പതിവുണ്ട്.
അപകടകാരണം ഇപ്പോഴും വ്യക്തമല്ല. അധികൃതര്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍പ്പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ഹോട്ട് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്.
അപകടം നടക്കുന്ന സമയം ദൃശ്യതയ്ക്ക് കുറവുണ്ടായതായി അറിവില്ല.
അപകടം നടന്നതോടെ യുഎസ്സില്‍ ബോയിങ്ങിന്റെ ഓഹരിയില്‍ 6.8ശതമാനത്തിന്റെ ഇടിവ് വന്നു. ഹോങ്ങോങ്ങില് 6.4 ശതമാനവും ഇടിഞ്ഞു.
കഴിഞ്ഞ ഒരു ദശകമായി സുരക്ഷയില്‍ ചൈനീസ് വ്യോമയാന മേഖല ഏറെ മുന്നിലാണ്. 20210ലാണ് അവസാനം ചൈനയില്‍ ഒരു അപകടമുണ്ടായത്. അന്ന് 96 യാത്രക്കാരില്‍ 44 പേര് മരിച്ചു. എംപറര്‍ ഇ 190 വിമാനമാണ് തകര്‍ന്നത്.
RELATED STORIES
ഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത്...
9 Jan 2025 3:10 PM GMTഗായകന് പി ജയചന്ദ്രന് അന്തരിച്ചു
9 Jan 2025 2:44 PM GMTപെണ്മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ...
9 Jan 2025 2:38 PM GMTജോസഫ് അഔന്‍ ലബ്നാന്‍ പ്രസിഡന്റ്
9 Jan 2025 2:01 PM GMTമണിപ്പൂരില്‍ മുസ്ലിം യുവാവിനെ കെട്ടിയിട്ട് പന്നി മാംസം തീറ്റിച്ച്...
9 Jan 2025 1:39 PM GMTപോരുന്നോ എൻ്റെ കൂടെ... കളറാക്കാം, അൽപനേരം; കൂട്ട് നൽകി മോറിമോട്ടോ...
9 Jan 2025 12:59 PM GMT