Latest News

സുരക്ഷാമാനദണ്ഡങ്ങള്‍ ഇനി മുതല്‍ സൈക്കിള്‍ സവാരിക്കാര്‍ക്കും; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

സുരക്ഷാമാനദണ്ഡങ്ങള്‍ ഇനി മുതല്‍ സൈക്കിള്‍ സവാരിക്കാര്‍ക്കും; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
X

തിരുവനന്തപുരം: സൈക്കിള്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സൈക്കിള്‍ യാത്രികര്‍ കൂടുതലായി റോഡ് അപകടങ്ങള്‍ക്ക് ഇരയാകുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

സൈക്കിളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മറ്റു വാഹനങ്ങളിലെ െ്രെഡവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് അപകടങ്ങളുടെ ആക്കംകൂട്ടുന്നുണ്ടെന്നു വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതു മുന്‍നിര്‍ത്തിയാണു സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം. രാത്രി യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫഌറുകള്‍ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികര്‍ ഹെല്‍മെറ്റ്, റിഫഌ്റ്റിവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.

Next Story

RELATED STORIES

Share it