- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ല: കാനം രാജേന്ദ്രന്‍
തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്ന രീതിയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം
തിരുവനന്തപുരം: സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞത് സിപിഎമ്മിന്റെ കണ്ണൂര്‍ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.
സജി ചെറിയാന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ല. എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്ന രീതിയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ സജി ചെറിയാന്‍ ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്നതില്‍ നിയമ വിദഗ്ദര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഭരണഘടനയെ അവഹേളിക്കുകയും അത് തിരുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനത്തിനും ഭീഷണിയാണെന്നും ഒരു വിഭാഗം പറയുന്നു. ഗവര്‍ണര്‍ നിയമിക്കുന്ന മന്ത്രി എന്ന നിലക്ക് പകരം ജനം തിരഞ്ഞെടുത്ത എംഎല്‍എ ആയതിനാല്‍ രാജി വേണ്ട എന്ന അഭിപ്രായങ്ങളുമുണ്ട്.
RELATED STORIES
ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMTഇരട്ടവോട്ട് വിവാദം; താന്‍ 916 വോട്ടര്‍ എന്ന് സൗമ്യ; തനിക്ക് ഒരൊറ്റ...
15 Nov 2024 11:54 AM GMTപെട്ടി അടഞ്ഞ അധ്യായമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; തിരുത്തി എം വി...
9 Nov 2024 5:44 AM GMT'ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി'; പാലക്കാട്ട്...
7 Nov 2024 5:14 AM GMTപോലിസിന്റെ തെമ്മാടിത്തം അനുവദിക്കില്ല; ഭരണകൂടത്തിനെതിരെ ശക്തമായ...
6 Nov 2024 6:43 AM GMT