Latest News

പാര്‍ട്ടിക്കെതിരേ വിമര്‍ശന ലേഖനം: സഞ്ജയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

അതേസമയം അഭിഷേക് ദത്തിനെയും സാധന ഭാരതിയെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോണ്‍ഗ്രസ് നിയമിക്കുന്നതിനും സോണിയ ഗാന്ധി അംഗീകാരം നല്‍കി.

പാര്‍ട്ടിക്കെതിരേ വിമര്‍ശന ലേഖനം: സഞ്ജയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സജ്ഞയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നും നീക്കി. പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന്റെ പേരിലാണ് നീക്കം ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നീക്കം ചെയ്തത്. അതേസമയം അഭിഷേക് ദത്തിനെയും സാധന ഭാരതിയെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോണ്‍ഗ്രസ് നിയമിക്കുന്നതിനും സോണിയ ഗാന്ധി അംഗീകാരം നല്‍കി.

കോണ്‍ഗ്രസ് പ്രവര്‍ത്തന രീതി മാറ്റേണ്ടതുണ്ടെന്നും അലസമായ പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ലേഖനത്തില്‍ സജ്ജയ് ഝാ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ആന്തരിക ഘടന ശരിയല്ലെന്നും പാര്‍ട്ടി അതിന്റെ അണികളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു സഞ്ജയ് ഝാ ആരോപിച്ചിരുന്നത്. പാര്‍ട്ടിയെ ഉണര്‍ത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് നടപടി.

അതേസമയം തന്നെ നീക്കിയതിനെതിരേ വിമര്‍ശിച്ച് സജ്ജയ് ഝാ ട്വിറ്ററില്‍ രംഗത്തെത്തി. സ്വേച്ഛാധിപതിയായിപ്പോകാതിരിക്കാന്‍ പേരുമാറ്റി പാര്‍ട്ടിയെ വിമര്‍ശിച്ച് എഴുതിയ വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്നും അത്തരത്തിലുള്ള ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് വളരെ മാറിപ്പോയി. ഇനിയും കോണ്‍ഗ്രസിന്റെ പോരാളിയായി താന്‍ തുടരുമെന്നും ഝാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ഝാ യുടെ അഭിപ്രായങ്ങള്‍ നേതൃത്വ വിഷയത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.ആഗസ്തില്‍ സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു. എന്നാല്‍ ഈ ക്രമീകരണം താല്‍ക്കാലികമാണെന്നും പാര്‍ട്ടി ഉടന്‍ തന്നെ പുതിയ മേധാവിയെ തിരഞ്ഞെടുക്കുമെന്നും ഝാ വ്യവസ്ഥ ചെയ്തിരുന്നു

Next Story

RELATED STORIES

Share it