- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഘട്ടത്തില്‍ സംഘപരിവാരം പള്ളികള്‍ക്ക് മേല്‍ അവകാശവാദമുയര്‍ത്തുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
ശ്രീരാമന്റെ പേര് പറഞ്ഞ് ആള്‍ക്കൂട്ടക്കൊലനടത്തി സംഘപരിവാര്‍ ഭീകരത സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. വിശ്വാസികള്‍ തിരിച്ചറിയേണ്ടത്, ശ്രീരാമനെ ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഭയപ്പെടുത്തുന്ന പേരാക്കി സംഘപരിവാര്‍ ഭീകരവാദികള്‍ മാറ്റിയിട്ടുണ്ട് എന്നാണ്.
തിരുവനന്തപുരം: കര്‍ഷകസമരത്തില്‍ മുട്ടുമടക്കേണ്ടിവന്ന കേന്ദ്രസര്‍ക്കാര്‍, ജനക്ഷേമകരമായ ഒന്നും ചെയ്യാതെ, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഘട്ടമെത്തിയപ്പോള്‍ വീണ്ടുമൊരു പള്ളിക്ക് നേരെ അവകാശവാദമുന്നയിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിയെക്കുറിച്ച് സംസാരിക്കല്‍ ഭീകരവാദമായിക്കൊണ്ടിരിക്കുന്ന, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സംസാരിക്കുന്നത് അപകടകരമെന്ന് വിശ്വസിപ്പിക്കുന്ന ഒരു സാമൂഹികക്രമമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ബാബരി മസ്ജിദ് അനുസ്മരണത്തിനും അത് പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തിനും ജനാധിപത്യപരമായി വലിയ പ്രസക്തിയുണ്ട്.
ശ്രീരാമന്റെ പേര് പറഞ്ഞ് ആള്‍ക്കൂട്ടക്കൊലനടത്തി സംഘപരിവാര്‍ ഭീകരത സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. വിശ്വാസികള്‍ തിരിച്ചറിയേണ്ടത്, ശ്രീരാമനെ ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഭയപ്പെടുത്തുന്ന പേരാക്കി സംഘപരിവാര്‍ ഭീകരവാദികള്‍ മാറ്റിയിട്ടുണ്ട് എന്നാണ്. ത്രിപുരയില്‍ ജയ്ശ്രീറാം വിളിച്ച് മസ്ജിദുകളിലേക്ക് പോകുന്നവരെ സംഘപരിവാര്‍ തടയുന്നു, ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നവരെ അക്രമിക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്ന ഘട്ടത്തില്‍ ഏതെങ്കിലുമൊരു പള്ളിക്ക് നേരെ അവകാശമുന്നയിച്ച് കലാപാന്തരീക്ഷം സൃഷ്ടിച്ച് വീണ്ടും വളരാമെന്ന് ഫാഷിസ്റ്റുകള്‍ കരുതുന്നു.
ബാബരി മസ്ജില്‍ അവസാനിച്ചതല്ല പള്ളികള്‍ക്കെതിരേയുള്ള ആക്രമണവും അവകാശവാദവും. ഒരു പള്ളിയല്ലേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന കാപട്യത്തിന്റെ സമാശ്വാസ വാക്കുകളുമായി പലരും രംഗത്ത് വന്നിരുന്നു. ഏത് ഏകാധിപതിയെയും പരാജയപ്പെടുത്താന്‍ ജനകീയ സമരങ്ങള്‍ക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് 700 ഓളം പേരുടെ രക്തസാക്ഷ്യമുള്ള കര്‍ഷക സമരം. ജനാധിപത്യ പോരാട്ടത്തിനുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമേ നീതിയുടെ രാഷ്ട്രം സ്ഥാപിതമാവുകയുള്ളൂ എന്ന ബോധ്യത്തിലാണ് ബാബരി പ്രശ്‌നത്തെ പാര്‍ട്ടി കാണുന്നത്.
421 കൊല്ലം മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന മസ്ജിദാണ്, ചരിത്രത്തിന്റെ പിന്‍ബലമില്ലാതെ ചില കള്ളവാദങ്ങള്‍ ഉന്നയിച്ച് സംഘപരിവാര്‍ കൈക്കലാക്കിയത്. അത്തരം ഒരു ധ്വംസനം നടന്നപ്പോള്‍, രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ-മത-സാംസ്‌കാരിക-മാധ്യമങ്ങളടക്കം ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് പ്രഖ്യപിച്ചിരുന്നു. ബാബരി മസ്ജിദ് പട്ടാപ്പകല്‍ തകര്‍ത്ത ശേഷം, ആ അക്രമകാരികള്‍ക്ക് വീടുകളിലേക്ക്് മടങ്ങാന്‍ സൗജന്യയാത്രപോലും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.
എസ്ഡിപിഐയും രാജ്യത്തെ മതേതര കക്ഷിക്കളും ആവശ്യപ്പെടുന്നത് ബാബരി മസ്ജിദ് യാഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്നാണ്. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് നീതിയുടെ പുനസ്ഥാപനത്തിന്, ന്യൂനാല്‍ ന്യൂനപക്ഷമായ വര്‍ഗ്ഗീയവാദികളുടെ താല്പര്യത്തിന് കീഴ്‌പെടാതെ, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ഒരു രാഷ്ട്രീയ-സാമൂഹ്യ സാഹചര്യം സൃഷ്ടിച്ചെടുക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് എസ്ഡിപിഐ.
ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന നല്ലനാളുകള്‍ രൂപപ്പെടുമെന്ന ബോധത്തോടെ തന്നെയാണ് എസ്ഡിപിഐ ഈ സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കണ്ടള സിയാദ് അധ്യക്ഷത വഹിച്ചു. മുന്‍ എംപി ഡോ. എ നീലലോഹിത ദാസന്‍ നാടാര്‍, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രവച്ചമ്പലം, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഫയറൂസി അല്‍ഖാസിമി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നോര്‍ത്ത് ജില്ല പ്രസിഡന്റ് റഷീദ് മൗലവി, ദലിത് ഐക്യവേദി സംസ്ഥാന കോഡിനേറ്റര്‍ കരകുളം സത്യകുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മെഹബൂബ്, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
RELATED STORIES
വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് മിഥുന് ചക്രവര്‍ത്തിക്കെതിരെ കേസ്
6 Nov 2024 3:30 PM GMTമരടിലെ നിര്‍മാണം: റിപോര്‍ട്ട് നല്കാന് അമിക്കസ് ക്യൂറിക്ക് നിര്‍ദേശം
6 Nov 2024 3:06 PM GMTനീല ട്രോളി ദൃശ്യം പുറത്ത് വിട്ട് സിപിഎം
6 Nov 2024 3:02 PM GMTപരാജയഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹം: കൃഷ്ണന്...
6 Nov 2024 1:48 PM GMTഓര്‍മക്കുറവ് ബാധിച്ചു; പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ...
6 Nov 2024 1:02 PM GMTനന്ദി പറഞ്ഞ് നിവിന്‍പോളി
6 Nov 2024 12:36 PM GMT