Latest News

കെഎസ്ആര്‍ടിസിയില്‍ ശനിയാഴ്ച മുതല്‍ ശമ്പള വിതരണം

സര്‍ക്കാര്‍ 50 കോടി നല്‍കി

കെഎസ്ആര്‍ടിസിയില്‍ ശനിയാഴ്ച മുതല്‍ ശമ്പള വിതരണം
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശനിയാഴ്ച മുതല്‍ ശമ്പള വിതരണം ആരംഭിക്കും. ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നീ തസ്തികയിലുള്ളവര്‍ക്കാണ് ആദ്യം ശമ്പളം വിതരണം ചെയ്യുക. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടിയാണ്. സര്‍ക്കാര്‍, സഹായമായി 50 കോടി നല്‍കി. 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ തുക അനുവദിക്കാന്‍ കഴിയില്ലെന്ന് ധനവകുപ്പ് അറിയിച്ചു. ഗതാഗത വകുപ്പ് സമ്മര്‍ദ്ദം ചെലുത്തിയത് മൂലമാണ് 50 കോടി അനുവദിച്ചത്. മെയ് മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായാണ് വിതരണം ചെയ്തിരുന്നത്. മെയ് മാസത്തെ ശമ്പളം നല്‍കാന്‍ ഗതാഗതവകുപ്പ് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്‌റ്റെടുത്തിരുന്നു. ഇപ്പോള്‍ ലഭിച്ച 50 കോടി കൊണ്ട് ബാങ്കില്‍ അടച്ചു തീര്‍ത്ത് വീണ്ടും ഓവര്‍ഡ്രാഫ്‌റ്റെടുത്ത് ശമ്പളം നല്‍കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

Next Story

RELATED STORIES

Share it