Latest News

എ എസ് റോമ ക്ലബ്ബ് വാങ്ങാന്‍ സൗദി അറേബ്യ

എ എസ് റോമ ക്ലബ്ബ് വാങ്ങാന്‍ സൗദി അറേബ്യ
X

റോം: ഇറ്റാലിയന്‍ സീരി എയിലെ പ്രമുഖരായ എ എസ് റോമയെ വാങ്ങാന്‍ സൗദി അറേബ്യന്‍ പ്രമുഖര്‍ രംഗത്ത്. റോമയുടെ നിലവിലെ അമേരിക്കന്‍ ഉടമകള്‍ സൗദി നിക്ഷേപകര്‍ക്ക് ക്ലബ്ബ് വില്‍ക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് റോമയ്ക്ക് ആയി രംഗത്തുള്ളത്. ചൊവ്വാഴ്ച, സൗദി അറേബ്യയിലെ റിയാദില്‍, റോമ അധികൃതര്‍ സൗദി നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയതായി ലാ റിപ്പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പാര്‍ട്ടികള്‍ റോമയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഒപ്പം തുര്‍ക്കി അലല്‍ഷിഖ് എന്ന സ്വകാര്യ നിക്ഷേപകരും റോമയെ വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.





Next Story

RELATED STORIES

Share it