- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി രാക്ഷസന്മാരില് നിന്നും ഭാരതമാതാവിനെ രക്ഷിക്കുക; തുറന്ന കത്തുമായി ശിവസേന നേതാവ്
ഫഡ്നാവിസ്, യോഗി, ഉള്‍പ്പടെയുള്ള അഹങ്കാരികളായ ബിജെപി ഹിന്ദുത്വ നേതാക്കള്‍ക്ക് ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളെ പോലും ബഹുമാനിക്കാന്‍ കഴിയുന്നില്ല, പിന്നെ എങ്ങിനെയാണ് അവര്‍ക്ക് ന്യൂനപക്ഷങ്ങളെ സഹിക്കാനാവുകയെന്നും കത്തില്‍ ചോദിക്കുന്നു.
നാഗ്പൂര്‍: ബിജെപി നേതാക്കളെ രാക്ഷസന്മാരോട് താരതമ്യപ്പെടുത്തി ശിവസേനയിലെ മുതിര്‍ന്ന നേതാവ് ആര്‍എസ്എസ് മേധാവിക്ക് തുറന്ന കത്തയച്ചു. ശിവസേനാ നേതാവ് കിഷോര്‍ തിവാരിയാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കത്തയച്ചത്. മതേതര പാരമ്പര്യത്തെ ചില ഹിന്ദുത്വ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുകയാണ്. ഫഡ്നാവിസ്, യോഗി, ഉള്‍പ്പടെയുള്ള അഹങ്കാരികളായ ബിജെപി ഹിന്ദുത്വ നേതാക്കള്‍ക്ക് ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകളെ പോലും ബഹുമാനിക്കാന്‍ കഴിയുന്നില്ല, പിന്നെ എങ്ങിനെയാണ് അവര്‍ക്ക് ന്യൂനപക്ഷങ്ങളെ സഹിക്കാനാവുകയെന്നും കത്തില്‍ ചോദിക്കുന്നു. 'വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്ന മുസ്ലിംകള്ക്ക് അഞ്ച് ശതമാനം സംവരണം നല്‍കാമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ബിജെപിയും മറ്റ് 'ഹിന്ദുത്വ' ഗ്രൂപ്പുകളും എതിര്‍ക്കുകയാണ്. ഇതാണ് സമയം, ബിജെപി ഒരു 'ഫ്രാങ്കന്‍സ്റ്റൈന്‍ രാക്ഷസന്' ആകുന്നത് തടയാന്‍ ദയവായി ഇടപെടുക, അല്ലെങ്കില്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് മാറി റിവേഴ്സ് ഡിസ്ട്രോയര്‍ മോഡിലേക്ക് പോകുക എന്നും തിവാരി ആര്‍എസ്എസ് തലവനോട് പറയുന്നുണ്ട്. 'ബിജെപിയ്ക്ക് തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടു. കറന്‍സി നിരോധനത്തിന്റെ അനന്തര ഫലമായി പണപ്പെരുപ്പം, തൊഴിലില്ലായ്മ, ബാങ്കുകള്‍ മുങ്ങിപ്പോവുക, കൃഷിക്കാര്‍ ദുരിതത്തിലാവുക എല്ലാം സംഭവിച്ചു. ഇപ്പോള്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പ്രശ്നങ്ങളും രാജ്യം കലുഷിതമാക്കി' എന്നും കിഷോര്‍ തിവാരി ആരോപിച്ചു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT