Latest News

വെള്ളപ്പാച്ചില്‍ കണ്ട് ഓടി രക്ഷപ്പെട്ടു; ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിച്ചത് അഗ്‌നി-രക്ഷാ സേന

കുരുമ്പന്‍മൂഴി വനത്തിനകത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലില്‍ കുത്തിയൊഴുകിയെത്തിയ വെള്ളവും ഭീമന്‍ കല്ലുകളും ജനവാസ മേഖലയിലൂടെ ഒഴുകുകയായിരുന്നു.

വെള്ളപ്പാച്ചില്‍ കണ്ട് ഓടി രക്ഷപ്പെട്ടു; ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിച്ചത് അഗ്‌നി-രക്ഷാ സേന
X

പത്തനംതിട്ട: മലവെള്ളപ്പാച്ചില്‍ കണ്ട് ഓടി രക്ഷപ്പെട്ടതുകൊണ്ട് ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ അഞ്ച് കുടുംബങ്ങള്‍. കഴിഞ്ഞ ദിവസം പത്തനംതിട്ട കുരുമ്പന്‍മൂഴിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവഹാനി ഉണ്ടാകാതിരുന്നത് ഓടിയതിനാലാണെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. തോട് ഗതിമാറി ഒഴുകി ഒറ്റപ്പെട്ട അഞ്ചു കുടുംബങ്ങളെ കഴിഞ്ഞദിവസം അഗ്‌നി-രക്ഷാ സേന എത്തിയാണ് രക്ഷിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ കുരുമ്പന്‍മൂഴി വനത്തിനകത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

ഉരുള്‍ പൊട്ടലില്‍ കുത്തിയൊഴുകിയെത്തിയ വെള്ളവും ഭീമന്‍ കല്ലുകളും ജനവാസ മേഖലയിലൂടെ ഒഴുകുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് പലര്‍ക്കും ജീവന്‍ തിരിച്ചു കിട്ടിയത്. എട്ടു മാസം ഗര്‍ഭിണിയായ യുവതി അടക്കമുള്ളവരെയാണ് അഗ്‌നി-രക്ഷാ സേന രക്ഷിച്ചത്. മലവെള്ളപ്പാച്ചില്‍ ശക്തമായതിനെ തുടര്‍ന്ന് തോട് ഗതിമാറിയൊഴുകി. വനത്തിനകത്ത് ഇനിയും ഉരുള്‍പൊട്ടലിനു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഭയപ്പാടിലാണ് കുരുമ്പന്‍മൂഴിയിലെ ജനങ്ങള്‍. ഭീതിവിട്ടൊഴിയാത്ത നിലയിലാണ് ഇപ്പോഴും ഇവിടുത്തുകാര്‍.

Next Story

RELATED STORIES

Share it