- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ബിഐ നെറ്റ് ബാങ്കിങ് ആപ്പ് പ്രവര്‍ത്തന രഹിതമെന്ന് ആക്ഷേപം
ക്യാഷ് ലെസ് സാമ്പത്തിക ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യപ്രചാരണം നടത്തുമ്പോഴാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നെറ്റ് ബാങ്കിങ് ആപ്പിന്റെ പ്രയോജനം ഇടപാടുകാര്‍ക്ക് ലഭ്യമാകാത്തത്.
മാള: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നെറ്റ് ബാങ്കിങ് ആപ്പായ എസ്ബിഐ യോനോ പ്രവര്‍ത്തന രഹിതമെന്ന് ആക്ഷേപം. ക്യാഷ് ലെസ് സാമ്പത്തിക ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യപ്രചാരണം നടത്തുമ്പോഴാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നെറ്റ് ബാങ്കിങ് ആപ്പിന്റെ പ്രയോജനം ഇടപാടുകാര്‍ക്ക് ലഭ്യമാകാത്തത്. ലോക്ക് ഡൗണിനിടെ ഇടപാടുകാര്‍ക്ക് ഏറ്റവും ആവശ്യമായ സമയത്താണ് നെറ്റ് ബാങ്കിങ്് ആപ്പടക്കം തകരാറിലായിരിക്കുന്നത്. സ്ഥിരം ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലവിധ കാര്യങ്ങള്‍ക്കായി ആപ്പില്‍ കയറി ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഏതെങ്കിലും ഇടപാട് നടത്തണമെങ്കില്‍ ആപ്പെടുത്ത് ആറക്ക എംപിഐഎന്‍ നമ്പര്‍ നല്‍കണം. ഇതോടെ ആപ്പ് തുറക്കും.പിന്നീട് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ അക്കൗണ്ട് നമ്പറോ അതുപോലെ മൊബൈല്‍ നമ്പറോ മറ്റേതെങ്കിലും തരത്തിലോ ചെയ്തിട്ട് യൂസര്‍ ഐഡിയും പ്രൊഫൈല്‍ പാസ് വേഡും നല്‍കണം.
ശരിയായ വിവരങ്ങളാണ് നല്‍കിയതെങ്കില്‍ ഒടിപി നമ്പര്‍ ലഭിക്കും. ഇതും കൂടി നല്‍കിയാലെ പണം വിജയകരമായി ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന സന്ദേശം ലഭിക്കൂ. എന്നാല്‍, എല്ലാ കാര്യങ്ങളും ചെയ്തതിന് ശേഷം ട്രാന്‍സ്ഫറിംഗ് നടന്നില്ലെന്ന അറിയിപ്പാണ് വരുന്നത്. വൈദ്യുതി ബില്ലടക്കാനും ഗ്യാസിന്റെ പണമടക്കാനും ഡി റ്റി എച്ച്- മൊബൈല്‍ റീച്ചാര്‍ജിങ് തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്കായി ശ്രമിച്ചാലും നടക്കാത്ത അവസ്ഥയാണ്. കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ മൊബൈല്‍ ഫോണിലും മറ്റുമുള്ള യോനോ ആപ്പ് ഡിലീറ്റ് ചെയ്ത് പുതുതായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാലും കാര്യമില്ല. രജിസ്റ്റര്‍ ചെയ്യാനായി വിവരങ്ങള്‍ ടൈപ്പ് ചെയ്താല്‍ നിലവിലുള്ള ഉപഭോക്താവാണെന്ന മെസേജ് വരുന്നതല്ലാതെ ആപ്പ് തുറന്ന് വരിക പോലുമില്ല. ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ട് പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമോ എന്നറിയാനായി മിസ്ഡ് കോളടിച്ചാല്‍ രണ്ട് തവണ റിങ് ചെയ്ത് കട്ടാകുകയും ഉടനെ ബാലന്‍സ് അറിയിച്ചുള്ള മെസേജ് വരുന്നതുമായ നമ്പറായ 09223766666 ലേക്ക് ഡയല്‍ ചെയ്താല്‍ ബിസിയാണെന്നതാണ് കേള്‍ക്കാനാകുന്നത്.
തുടര്‍ന്ന് ഇതേ ആവശ്യം നടക്കുന്ന ടോള്‍ഫ്രീ നമ്പറായ 18002702525 ലേക്ക് വിളിച്ചാലും കോള്‍ കണക്ടായി ആവശ്യമായവ ടൈപ്പ് ചെയ്താലും കാര്യം നടക്കുന്നില്ല. ഏത് നമ്പറടിച്ചാലും അതിലേക്ക് പോകാതെ കോള്‍ ഡിസ്‌കണക്ടാകുകയാണ്. ഇതൊക്കെ കഴിഞ്ഞ് ബാങ്കില്‍ ചെന്നാലും പൈസയെടുക്കലോ അടക്കലോ അല്ലാതെ മറ്റൊന്നും നടക്കുന്നില്ല. പെന്‍ഷന്‍ വാങ്ങാനടക്കമുള്ള ഒട്ടനവധി ഇടപാടുകാര്‍ ഉള്ളപ്പോള്‍ മണിക്കൂറുകള്‍ കാത്ത് നിന്ന് തനിക്ക് മുന്‍പ് വന്നവരെ കഴിഞ്ഞ് സെക്ഷനില്‍ എത്തിയാലും ഇവയല്ലാതെ മറ്റൊന്നും നടക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ആപ്പിനെ കുറിച്ചുള്ള വിവരങ്ങളും അവതരിപ്പിക്കാനുമാകില്ല. എടിഎമ്മിലാവട്ടെ പലപ്പോഴും നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. ഇത് നിലവിലെ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന് കാരണമാവുന്നതുമാണ്.
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMT