Latest News

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഡിഎംകെയും ആര്‍ജെഡിയും ആസാദ് സമാജ് പാര്‍ട്ടിയും സുപ്രിംകോടതിയില്‍

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഡിഎംകെയും ആര്‍ജെഡിയും ആസാദ് സമാജ് പാര്‍ട്ടിയും സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകവും രാഷ്ട്രീയ ജനതാദളും ആസാദ് സമാജ് പാര്‍ട്ടിയും അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന സന്നദ്ധ സംഘടനയും സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മുസ്‌ലിംകളുടെ മതപരവും ഭരണഘടനാപരവുമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് ഹരജികള്‍ ചൂണ്ടിക്കാട്ടുന്നത്. ഹരജികള്‍ ഏത് ബെഞ്ച് പരിഗണിക്കണം എന്ന കാര്യം സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരിക്കും തീരുമാനിക്കുക.

Next Story

RELATED STORIES

Share it