Latest News

കാസര്‍കോഡ് ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആനൂകൂല്യം

കാസര്‍കോഡ് ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആനൂകൂല്യം
X

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പോസ്റ്റ് മെട്രിക് കോഴ്‌സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ താമസത്തിന് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/അംഗീകൃത ഹോസ്റ്റലിലോ/ വകുപ്പിന്റെ ഹോസ്റ്റലിലോ/സ്ഥാപനത്തിന്റെ ഹോസ്റ്റലിലോ പ്രവേശനം ലഭിക്കാത്തവര്‍ ആയിരിക്കണം.

44 വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം അനുവദിക്കുക. ഒരു മാസം 4,500 രൂപ നിരക്കില്‍ പരമാവധി 10 മാസം ആനുകൂല്യം ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയോ അതിനു താഴെയോ ആയിരിക്കണം. അംഗപരിമിതര്‍ക്ക് പ്രത്യേകം പരിഗണന ലഭിക്കും. അപേക്ഷാ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 20.

Next Story

RELATED STORIES

Share it