Latest News

ജെഎസ്‌സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം

ജെഎസ്‌സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
X

ജിദ്ദ: ജെ എസ് സി അന്താരാഷ്ട്ര ഫുട്‌ബോള്‍ അക്കാദമിയുടെ ട്രെയിനികളും രക്ഷിതാക്കളും അടങ്ങുന്ന ഇരുന്നൂറിലധികം ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന ജെഎസ്‌സി ഇന്‍ ഹൗസ് ടൂര്‍ണമെന്റിനു ഫൈസലിയയിലെ സ്പാനിഷ് ആക്കാദമി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തുടക്കമായി. പതിനാറു ടീമുകളായി ഇരുപത്തിരണ്ടു മത്സരങ്ങള്‍ നടക്കുന്ന ഈ ഇന്‍ഹൗസ് ടൂര്‍ണമെന്റില്‍ നാലു വിഭാഗങ്ങളില്‍ മുന്‍ ഇന്റര്‍നാഷണല്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

ഫൌണ്ടേഷന്‍, കാറ്റഗറി ഒന്ന്, സിനിയര്‍ ബോയ്‌സ് പേരെന്റ്‌സ് എന്നീ നാലു വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ശനിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ ഫൗണ്ടേഷന്‍ വിഭാഗത്തില്‍ ഐടിഎല്‍ റോവേഴ്‌സ് രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് ജിദ്ദ ടൈറ്റാന്‍സിനെ പരാജയപ്പെടുത്തി. മുഹമ്മദ് അമല്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാമത്തെ മത്സരത്തില്‍ ഇഎഫ്എസ് സിറ്റി ഷീര യൂണിറ്റെഡ് നെ സമനിലയില്‍ തളച്ചു, സഹില്‍ ഇബ്രാഹിം മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കാറ്റഗറി ഒന്നില്‍ ഇ എഫ് സി സിറ്റി ഷീര യുണൈറ്റഡ് നെ മുന്നിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

അഹമ്മദ് ആണ് മാന്‍ ഓഫ് ദി മാച്ച്. സീനിയര്‍ താരങ്ങള്‍ക്കായുള്ള ലേലം ചൊവ്വാഴ്ച നടന്നു. സിനിയര്‍ ആണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഫൈസലിയ ഗ്രൗണ്ടില്‍ നടക്കും ജൂണ്‍ മുന്നിനു വൈകുന്നേരം അഞ്ചു മണിക്കാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

Next Story

RELATED STORIES

Share it