- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദമാകുന്നവ പാടില്ല; വിദ്യാര്‍ഥികളുടെ യൂനിഫോം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കുട്ടികള്‍ക്ക് സൗകര്യപ്രദമാവുന്നത് തീരുമാനിക്കുന്നതാണ് നല്ലത്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യൂനിഫോം എങ്ങനെ വേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യൂനിഫോം ജെണ്ടര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികള്‍ക്ക് സൗകര്യപ്രദമാവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
ജെണ്ടര്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂനിഫോമുകള്‍ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും.
പ്ലസ് വണ്‍ പരീക്ഷാ തിയ്യതിയില്‍ മാറ്റമുണ്ട്. പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2ന് തുടങ്ങും. പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും. ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്.
മെയ് രണ്ടാം വാരം മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രില്‍ 28ന് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും.
അടുത്ത വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാന്വല്‍ തയാറാക്കും. സ്‌കൂള്‍ മാന്വല്‍ സ്‌കൂള്‍ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയില്‍ മാന്വല്‍ തയാറാക്കും. എല്ലാ സ്‌കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിക്കും. 12,306 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയില്‍ 2 ദിവസം പാല്‍, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നല്‍കും. എല്ലാ ദിവസവും നല്‍കാന്‍ ശ്രമിക്കും. ആഹാരം മെച്ചപ്പെടുത്തും.
സ്‌കൂളുകളില്‍ പച്ചക്കറി തോട്ടങ്ങള്‍ തയ്യാറാക്കും. സോഷ്യല്‍മീഡിയ വഴി ഉള്‍പ്പടെയുള്ള വ്യാജവര്‍ത്തകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തും. കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കും.
പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം സംബന്ധിച്ച സമരം ആവശ്യമില്ലാത്തതാണ്. നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയര്‍ത്തിയത് പുനഃക്രമീകരിച്ചു. സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. പ്രതിഫലം വര്‍ധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT