Latest News

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തും, ശനിയാഴ്ചയും പ്രവര്‍ത്തിച്ചേക്കും; മാര്‍ഗരേഖ ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തും, ശനിയാഴ്ചയും പ്രവര്‍ത്തിച്ചേക്കും; മാര്‍ഗരേഖ ഇന്ന്
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചേക്കും. കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ ഒരേ സമയം എത്താത്ത രീതിയിലായിരിക്കും ക്രമീകരിക്കുക. ആദ്യ ഘട്ടത്തില്‍ ഉച്ചവരെ പ്രവര്‍ത്തിച്ച് പതുക്കെ സമരം ദീര്‍ഘിപ്പിക്കും. ഷിഫ്റ്റ് ഏര്‍പ്പെടുത്തുന്നതിലൂടെ നഷ്ടപ്പെടുന്ന പഠന സമയം പരിഹരിക്കാന്‍ ശനിയാഴ്ചകളിലും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. കലക്ടര്‍മാര്‍ക്കാണ് ഏകോപനച്ചുമതല.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ വെള്ളിയാഴ്ച പുറത്തിറങ്ങും. വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

പുതിയ തീരുമാനമനുസരിച്ച് നവംബര്‍ 1ാം തിയ്യതിയാണ് സ്‌കൂളുകള്‍ തുറക്കുക. അധ്യാപകരും വിദ്യാര്‍ത്ഥികളും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം.

നാലാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പരമാവധി പത്ത് കുട്ടികളെയും അതിനു മുകളില്‍ പരമാവധി 20 കുട്ടികളെയും ഓഫ്‌ലൈന്‍ ക്ലാസില്‍ ഹാജരാവാന്‍ അനുവദിക്കുമെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it