- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*ഫലസ്തീന്‍,വഖ്ഫ്,ED വേട്ട; ഈദ് ദിനത്തിൽ പ്രതിഷേധ ക്യാമ്പയിനുമായി എസ് ഡി പി ഐ*

*കോഴിക്കോട്* : ഫലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമർശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇ.ഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഈദ് ദിനത്തിൽ എസ്.ഡി.പി.ഐ കാംപയിൻ.
പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. കാംപയിന്റെ ഭാഗമായി വിഷയങ്ങൾ വ്യക്തമാക്കുന്ന പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ച്ലഘുലേഖകളും വിതരണം ചെയ്തു.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ സുഗമമാക്കുന്നതിനുള്ള ഉപകരണമായി കേന്ദ്ര ഏജൻസികൾ മാറിയിരിക്കുകയാണ്.
രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാനും നിയന്ത്രിക്കാനും വരുതിയിലാക്കാനും ഇഡിയെ ഉപയോഗപ്പെടുത്തുന്നതിൻ്റെ നേർചിത്രമാണ് കേന്ദ്രസർക്കാർ തന്നെ പാർലമെന്റിൽഅവതരിപ്പിച്ച കണക്ക്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാഷ്ട്രീയ നേതാക്കൾതിരേ എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്തത 193 കേസുകളിൽ വെറും രണ്ട് കേസുകൾ മാത്രമാണ് ശിക്ഷയിൽ കലാശിച്ചതെന്ന പാർലമെന്റിലെ സർക്കാരിന്റെ വെളിപ്പെടുത്തൽ, മോദി ഭരണകാലത്ത് ഇഡി യെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണ്.
രാജ്യാന്തര നിയമങ്ങളും മാനുഷികമായ പരിഗണനയും കാറ്റിൽ പറത്തി ഫലസ്തീനിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതിയിൽ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി കൊലചെയ്യപ്പെടുന്നത്. ഇസ്രയേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനും ഫലസ്തീനിനൊപ്പം നിൽക്കാനുമുള്ള സന്ദേശമാണ് കാംപയിനിലൂടെ നൽകുന്നത്. സാമൂഹിക നന്മ ലക്ഷ്യംവെച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുൾപ്പെടെയുള്ള സ്വത്തുക്കൾ ദാനം ചെയ്തത് നിയമനിർമാണത്തിലൂടെ തട്ടിയെടുക്കാനാണ് പുതിയ വഖഫ് ഭേദഗതി നിയമം കൊണ്ട് വരുന്നത്. ഇത് ഗുരുതരമായ സാമൂഹീക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ക്കുമെന്നു o ഇതിനെതിരായ ജനാധിപത്യ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ജനകീയ ബോധവൽക്കരണവും കാoപയിന്റെ ഭാഗമായി നടക്കുമെന്നും സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പറഞ്ഞു.
കോഴിക്കോട്, വയനാട്, മാനന്തവാടി, അഴിയൂർ, താമരശ്ശേരി, മാവൂർ, കൂടത്തായ്, ഫറോക്ക്, നല്ലൂർ, പേട്ട, കുറ്റ്യാടി, പന്തിരിക്കര, എടച്ചേരി, പാതിരക്കാട്, തലായി, പുറ്റെക്കാട് ., ആവടുക്ക , പെരുമുഖം, മാറാട് അടക്കം വിവിധ പ്രദേശങ്ങളിൽ പരിപ്പാടി നടന്നു.
RELATED STORIES
ബസ് ജീവനക്കാര്‍ക്ക് നേരെ എയര്‍ഗണ്‍ ചൂണ്ടിയ വ്ലോഗര്‍ തൊപ്പി...
15 April 2025 6:19 PM GMTഗസയിലെ കുവൈത്തി ഹോസ്പിറ്റലില്‍ ബോംബിട്ട് ഇസ്രായേല്‍
15 April 2025 4:39 PM GMTക്ഷേത്രോല്‍സവത്തില്‍ മുസ്ലിം വേഷം ധരിച്ച് ആഭാസ നൃത്തവുമായി...
15 April 2025 4:00 PM GMTതീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു
15 April 2025 3:32 PM GMTഫേസ്ബുക്കിലൂടെ മനുഷ്യരുടെ അസ്ഥികള്‍ വിറ്റ രണ്ടു പേര് അറസ്റ്റില്‍;...
15 April 2025 3:23 PM GMTസംഭല്‍ മസ്ജിദില്‍ ഹാന്‍ഡ് റെയ്ല് സ്ഥാപിച്ചെന്ന കേസ് കുത്തിപ്പൊക്കി...
15 April 2025 3:01 PM GMT