Latest News

കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക; ആയിരം കേന്ദ്രങ്ങളില്‍ തെരുവ് വിളംബരം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ

ബിജെപിയുടെ കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരിന്റേത്. കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ തകര്‍ക്കുന്ന ബിജെപി ദേശദ്രോഹികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍

കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക; ആയിരം കേന്ദ്രങ്ങളില്‍ തെരുവ് വിളംബരം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: 'കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയര്‍ത്തി തിങ്കളാഴ്ച സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ തെരുവ് വിളംബരം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. കോടികളുടെ കള്ളപ്പണം സംസ്ഥാനത്തേക്കൊഴുക്കിയും വ്യാജ നോട്ട് നിര്‍മിച്ചും സമാന്തര സാമ്പത്തിക വ്യവസ്ഥിതി സ്ഥാപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടുകള്‍ നിരോധിച്ച് പൗരന്മാരെ ദുരിതക്കയത്തിലാക്കിയ മോദിയുടെ പാര്‍ട്ടി ഇപ്പോള്‍ കള്ളപ്പണത്തിന്റെയും വ്യാജ നോട്ടിന്റെയും മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനോ

നുബന്ധിച്ച് 400 കോടിയിലധികം രൂപയുടെ കള്ളപ്പണം സംസ്ഥാനത്തെത്തിച്ചതായും വിവിധ ജില്ലകളിലായി വിതരണം ചെയ്തതിന്റെയും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം താറുമാറാക്കുന്ന ബിജെപിയുടെ ദേശദ്രോഹപ്രവര്‍ത്തനം തുറന്നുകാട്ടുന്നതിനാണ് സംസ്ഥാന വ്യാപകമായി തെരുവ് വിളംബരം സംഘടിപ്പിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂരില്‍ ആധുനിക യന്ത്രത്തിന്റെ സഹായത്തോടെ കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടാണ് ബിജെപി പ്രവര്‍ത്തകരായിരുന്ന രാഗേഷും രാജേഷും അച്ചടിച്ച് വിതരണം ചെയ്തത്. ഇതേ കേസില്‍ ഇവര്‍ നാലു തവണയാണ് പിടിക്കപ്പെട്ടത്. ആദ്യ തവണ ശക്തവും നീതിപൂര്‍വകവുമായ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് വ്യാജനോട്ട് നിര്‍മാണം തുടരാന്‍ പ്രതികള്‍ക്ക് സഹായകമായത്. കേസില്‍ ഇടതു സര്‍ക്കാരും പോലിസും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ബിജെപിയുടെ കള്ളപ്പണക്കേസിലും കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി ആര്‍എസ്എസ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരിന്റേത്. കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ തകര്‍ക്കുന്ന ബിജെപി ദേശദ്രോഹികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it