Sub Lead

പാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ് എന്റേതാകുമോ ? അസദുദ്ദീന്‍ ഉവൈസി

പാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ് എന്റേതാകുമോ ? അസദുദ്ദീന്‍ ഉവൈസി
X

ന്യുഡല്‍ഹി: മതചരിത്രങ്ങളെ തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ ബാരിസ്റ്റര്‍ അസദുദ്ദീന്‍ ഉവൈസി. പാര്‍ലമെന്റില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരേ ഉവൈസി കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

''500 വര്‍ഷം മുമ്പ് ഒരു പള്ളി ഉണ്ടായിരുന്നോ എന്ന് എന്നോട് ചിലര്‍ ചോദിക്കുന്നു. ഇവിടെ പാര്‍ലമെന്റില്‍ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാല്‍ അതിനര്‍ത്ഥം പാര്‍ലമെന്റ് എന്റേതാണെന്നാണോ?'''-ഉവൈസി ചോദിച്ചു. മതസ്വാതന്ത്ര്യവും സാംസ്‌കാരിക സ്വത്വത്തിന്റെ സംരക്ഷണവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ രാജ്യത്ത് ഇല്ലാതാക്കപ്പെടുകയാണെന്ന് ഭരണഘടനയുടെ 25, 26, 29, 30 അനുഛേദങ്ങള്‍ പരാമര്‍ശിച്ച് ഉവൈസി പറഞ്ഞു.

''ഇന്ന്, എന്റെ പെണ്‍മക്കളെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കുകയാണ്. അപ്പോള്‍ 25ാം അനുഛേദത്തിന്റെ പ്രസക്തി എന്താണ്?. മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ തുടങ്ങാനും പരിപാലിക്കാനുമുള്ള അവകാശം അനുഛേദം 26 മതവിഭാഗങ്ങള്‍ക്ക് നല്‍കുന്നു. വഖ്ഫിന് ഭരണഘടനയുമായി ബന്ധമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ആരാണ് ഇത് പ്രധാനമന്ത്രിയെ പഠിപ്പിച്ചത്. വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയാണ് ലക്ഷ്യം.''-ഉവൈസി പറഞ്ഞു.

പശുവിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കളെ തല്ലിക്കൊല്ലുന്നതും തീകൊളുത്തി കൊല്ലുന്നതും ഈ രാജ്യത്താണ്. ഇവ ജീവിക്കാനുള്ള അവകാശത്തിനും മതവിശ്വാസ സ്വാതന്ത്ര്യത്തിനും നേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്. നിരവധി സംസ്ഥാനങ്ങള്‍ ജനങ്ങള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്ന നിയമം വരെ ഉണ്ടാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it