Latest News

കെ എസ് ഷാൻ അനുസ്മരണ യോഗം നടത്തി

കെ എസ് ഷാൻ അനുസ്മരണ യോഗം നടത്തി
X

ഷൊർണൂർ: ആര്‍എസ്എസ്-ബിജെപി സംഘം കൊലപ്പെടുത്തിയ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ അനുസ്മരണ യോഗം നടത്തി. പാലക്കാട് ജില്ലാ കമ്മിറ്റി ഷൊർണൂർ എൻ ഐ ഹാളിൽ നടത്തിയ അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ഉത്ഘാടനം ചെയ്തു.

പൊതുപ്രവർത്തകർക്ക് മാതൃകയാകേണ്ട വ്യക്തിത്വമായിരുന്നു കെ എസ് ഷാൻ എന്ന് പി ആർ സിയാദ് പറഞ്ഞു.

പാർട്ടി പ്രവർത്തകർ എങ്ങനെ പ്രവർത്തിക്കണമെന്ന് പരിശീലിപ്പിച്ചു കൊണ്ടാണ് ഷാൻ നമ്മളിൽ ഇന്ന് മടങ്ങി പോയത്.

ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുമായും നല്ല ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയിരുന്നത് .

അത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ വിയോഗ സമയത്തും, ഒരു വർഷം കഴിഞ്ഞു നടന്ന അനുസ്മരണ സമ്മേളനത്തിലും ഈ ജനവിഭാഗങ്ങളെല്ലാം പങ്കെടുത്തത് ഇതിനുദാഹരണമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം,

ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി സംസാരിച്ചു

Next Story

RELATED STORIES

Share it