Latest News

എകെജി സെന്ററില്‍ നിന്ന് ഇറക്കിവിട്ടു എന്നത് വാസ്തവ വിരുദ്ധം; ഓഫിസിലെത്തുന്നവരെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും അവരവരുടെ സംസ്‌കാരമനുസരിച്ച്-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

അത്തരത്തില്‍ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ല

എകെജി സെന്ററില്‍ നിന്ന് ഇറക്കിവിട്ടു എന്നത് വാസ്തവ വിരുദ്ധം; ഓഫിസിലെത്തുന്നവരെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും അവരവരുടെ സംസ്‌കാരമനുസരിച്ച്-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: എസ്ഡിപിഐ ജില്ലാ നേതാക്കളെ എകെജി സെന്ററില്‍ നിന്ന് ഇറക്കിവിട്ടു എന്നത് വാസ്തവ വിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഫിസിലെത്തുന്നവരെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും അവരവരുടെ സംസ്‌കാരവും മാന്യതയുമനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അഷ്‌റഫ് മൗലവി ഇക്കാര്യം പരാമര്‍ശിച്ചത്.

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മാധ്യമങ്ങളോട് പറഞ്ഞത്,

'എകെജി സെന്ററില്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചത് അനുഭാവത്തിന്റെ പേരിലല്ല, മറിച്ച് സ്വാഭാവികം മാത്രം. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എകെജി സെന്റിനു നേരേ പടക്കമെറിഞ്ഞ സംഭവം ദുരൂഹമാണ്. ഓഫിസില്‍ എത്തുന്നവരെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും അവരവരുടെ സംസ്‌കാരവും മാന്യതയും അനുസരിച്ചായിരിക്കും. എകെജി സെന്ററില്‍ നിന്ന് ഇറക്കിവിട്ടു എന്നത് വാസ്തവ വിരുദ്ധമാണ്. അത്തരത്തില്‍ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇതില്‍ ഏതാണ് മാന്യമായ സമീപനമെന്ന് ജനങ്ങള്‍ തീരുമാനിക്കണം. പാര്‍ട്ടി ജില്ലാ നേതാക്കള്‍ എകെജി സെന്ററിലെത്തി ഓഫിസ് ചുമതലക്കാരുമായി സംസാരിച്ചു. കുറച്ച് സമയം വെയിറ്റ് ചെയ്യൂ നേതാക്കള്‍ ഫ്രീ ആണോന്ന് നോക്കട്ടെ എന്ന് അറിയിച്ചു. അതിന് ശേഷം നേതാക്കള്‍ മീറ്റിങ്ങിലാണെന്ന് ഓഫിസ് ചുമതലക്കാരന്‍ അറിയിച്ചു. സെന്ററിനുള്ളില്‍ അഞ്ചുമിനിറ്റോളം ഇരുന്ന് കുശലാന്വേഷണം നടത്തി തിരിച്ച് പോയി. ഇതാണ് അവിടെ സംഭവിച്ചത്. അതേസമയം, ബിജെപി ആര്‍എസ്എസ് നേതാക്കളായ ഒ രാജഗോപാല്‍, വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുമായി പല തവണ സന്ദര്‍ശനവും ചര്‍ച്ചയും നടത്തിയത് മറക്കരുത്'-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

Next Story

RELATED STORIES

Share it