Latest News

പാലക്കാട് പോലിസിന്റെ ആര്‍എസ്എസ് വിധേയത്വം: എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ചൊവ്വാഴ്ച പാലക്കാട് സന്ദര്‍ശിക്കും

കൊലയാളി സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നതായി സുബൈറിനൊപ്പമുണ്ടായിരുന്ന പിതാവ് വ്യക്തമാക്കിയിട്ടും പ്രതിപ്പട്ടികയില്‍ മൂന്നു പേരെയുള്ളൂ എന്ന തരത്തിലാണ് പോലിസ് കഥ

പാലക്കാട് പോലിസിന്റെ ആര്‍എസ്എസ് വിധേയത്വം: എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ചൊവ്വാഴ്ച പാലക്കാട് സന്ദര്‍ശിക്കും
X

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിനെ ആര്‍എസ്എസ് ക്രിമിനലുകള്‍ ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് അതിക്രമങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ഇന്ന് പാലക്കാട് സന്ദര്‍ശിക്കും. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ സിനിമ പോലും വെല്ലുന്ന തരത്തിലാണ് സുബൈര്‍ സഞ്ചരിച്ച ബൈക്കിനെ കാര്‍ ഇടിച്ചുവീഴ്ത്തി പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നതായി സുബൈറിനൊപ്പമുണ്ടായിരുന്ന പിതാവ് വ്യക്തമാക്കിയിട്ടും ആര്‍എസ്എസ്സിനെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ പ്രതിപ്പട്ടികയില്‍ മൂന്നു പേരടങ്ങുന്ന സംഘമാണെന്ന തരത്തിലുള്ള തിരക്കഥകളാണ് പോലിസ് പടച്ചുണ്ടാക്കുന്നത്.

സുബൈറിനെ കൊലപ്പെടുത്താന്‍ രണ്ടു കാറുകളിലാണ് പ്രതികള്‍ എത്തിയിരുന്നത്. ഇതിലൊരു കാറില്‍ രക്ഷപ്പെട്ട സംഘം ഇടയ്ക്ക് മറ്റൊരു കാറിലാണ് രക്ഷപ്പെട്ടത്. ഇതൊന്നും അന്വേഷണപരിധിയിലില്ല. സുബൈറിനെ വെട്ടിക്കൊല്ലാന്‍ വാളുകള്‍ നല്‍കിയവര്‍ പ്രതിപ്പട്ടികയിലില്ല. കൂടാതെ രണ്ടു കാര്‍ ഓടിക്കാനും നാല് വാള് ഉപയോഗിക്കാനും മൂന്നു ആളുകള്‍ക്ക് എങ്ങിനെ സാധിച്ചു എന്നതിന് പോലിസിന് പോലും മറുപടിയില്ല.

സുബൈര്‍ വധവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകളായ സിസി ടിവി ദൃശ്യങ്ങളൊന്നും പോലിസ് നാളിതുവരെ പുറത്തുവിട്ടിട്ടില്ല. പലതും നശിപ്പിക്കപ്പെട്ടതായാണ് സംശയിക്കുന്നത്. അതേസമയം, തൊട്ടടുത്ത ദിവസം ആര്‍എസ്എസ് ശാരീരിക ശിക്ഷണ്‍ പ്രമുഖായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ ജില്ലയിലുടനീളം വ്യാപക റെയ്ഡും അറസ്റ്റും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലിസ്. ഇതുവരെ 13 പേരെയാണ് പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്. കൂടാതെ എസ്ഡിപിഐയുടെയും പോപുലര്‍ ഫ്രണ്ടിന്റെയും ഓഫിസുകളും നിരവധി വീടുകളിലും റെയ്ഡ് നടത്തി ജനങ്ങളുടെ സൈ്വര്യജീവിതം പോലും തടസ്സപ്പെടുത്തുകയാണ് പോലിസ്. ആര്‍എസ്എസ്സിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പാലക്കാട് പോലിസ് പെരുമാറുന്നതെന്നാണ് ആക്ഷേപമുയരുന്നത്. ഈ പശ്ചാത്തലത്തിലാണ് എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ഇന്ന് പാലക്കാട് സന്ദര്‍ശിക്കുന്നത്. പോലിസിന്റെ വിവേചനപരമായ പെരുമാറ്റത്തിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it