- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്തളം നഗരസഭ ഭരണ സമിതി പിരിച്ചുവിടും വരെ വിശ്രമമില്ലെന്ന് മുഹമ്മദ് അനിഷ്; എസ്ഡിപിഐ ഉപവാസ സമരം

പന്തളം: വ്യാജ ബജറ്റ് അവതരിപ്പിക്കുകയും അഴിമതിയും അനധികൃത നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്ന പന്തളം നഗരസഭ ഭരണ സമിതി പിരിച്ചുവിടും വരെ വിശ്രമമില്ലന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനിഷ് പറഞ്ഞു.
പന്തളത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. വര്‍ഗീയത പറഞ്ഞ് വോട്ട് വേടിച്ചവര്‍ക്ക് ഭരിക്കാന്‍ അറിയല്ല. ബിജെപിക്ക് വര്‍ഗീയത പടര്‍ത്തുക എന്നത് മാത്രമാണ് ലക്ഷ്യം. പന്തളത്തെ നഗരസഭ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഭരണസമിതിക്ക് ഭരണം നടത്താന്‍ അറിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി നിറഞ്ഞ ഭരണവും, വ്യാജനിയമനങ്ങളും, മാലിന്യ പ്രശ്‌നങ്ങളും, ഭരണ സ്തംഭനവും എല്ലാംക്കൊണ്ട് പന്തളം ജനത പൊറുതിമുട്ടിയ അവസ്ഥയിലാണ്. ഇവരെ തിരഞ്ഞെടുക്കപ്പെട്ട ഡിവിഷനുകളിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതില്‍ പരിതപിക്കുകയാണ് ഇപ്പോള്‍. ഇടത് വലത് മുന്നണികളും ബിജെപിയും പരസ്പരം ധാരണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ബിജെപി ഇപ്പോഴും ഭരണത്തില്‍ തുടരുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ഭരണസമിതിക്കെതിരെ നിയമപരമായോ, രാഷ്ട്രീയമായോ ഒരു പോരാട്ടവും ഇവരുഭാഗത്ത് നിന്നും ഉയര്‍ന്ന് വരാത്തത് ഇതിന്റെ വ്യക്തമായ തെളിവാണ്. എസ്ഡിപിഐ ഈ വിഷയത്തെ ഏറ്റെടുത്തിരിക്കുവാണന്നും ഭരണസമിതി പരിച്ചുവിടും വരെ സമരമുഖത്ത് പാര്‍ട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ എസ്ഡിപിഐ പന്തളം മുന്‍സിപ്പല്‍ പ്രസിഡന്റ് മുജീബ് ചേരിക്കല്‍ നടത്തിയ ഉപവസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഉപവാസ സമരത്തില്‍ പാര്‍ട്ടി ജോ:സെക്രട്ടറി സുധീര്‍ പുന്തിലേത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി അന്‍സാരി മുട്ടാര്‍ അധ്യക്ഷതവഹിച്ചു, ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ് സംസാരിച്ചു. വിഷയാവതാരണം ജില്ലാ വൈസ് പ്രസിഡന്റ് അന്‍സാരി ഏനാത്ത് നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ നിരണം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷറഫ് അലപ്ര, സിയാദ് നിരണം, ഷാജി പഴകുളം, ണകങ ജില്ലാ സെക്രട്ടറി സഫിയ പന്തളം എന്നിവര്‍ തുടര്‍ന്ന് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷാജി പഴകുളം നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. മുന്‍സിപ്പല്‍ കമ്മിറ്റി വൈ. പ്രസിഡന്റ് ഷംസ് കടക്കാട് നന്ദി പറഞ്ഞു.
RELATED STORIES
എസ് വൈ ഖുറൈഷിക്കും ഹാമിദ് അന്‍സാരിയുടെ തിക്താനുഭവം
23 April 2025 12:03 PM GMT'ലവ് യൂ'; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു
23 April 2025 11:36 AM GMTവിവാദ പരാര്‍മശം; കെ പൊന്മുടിക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍...
23 April 2025 11:04 AM GMTമലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
23 April 2025 10:31 AM GMTപഹല്‍ഗാം ആക്രമണം; രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് മെഹബൂബ മുഫ്തി
23 April 2025 10:20 AM GMTതൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ പ്രവേശനമില്ല; അന്‍വറിനെ അറിയിച്ച്...
23 April 2025 9:43 AM GMT