- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണ രേഖയില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി: ചൈനയുമായുള്ള നിയന്ത്രണ രേഖയില്‍ സ്ഥിതിഗതികള്‍ ഗുരുതരവും ആശങ്കാജനകവുമാണെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവണെ. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കരസേനാമേധാവി കഴിഞ്ഞ രണ്ട് ദിവസമായി ലഡാക്ക് പ്രദേശത്തുണ്ട്. ഏതാനും ദിവസമായി അതിര്‍ത്തിയില്‍ ചൈനീസ്, ഇന്ത്യന്‍ സൈന്യങ്ങള്‍ ഏകദേശം ഒരു ലക്ഷത്തോളം സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു മാസമായി അതിര്‍ത്തിയില്‍ അസ്വസ്ഥതകളുണ്ട്. ഇത് പരിഹരിക്കുന്നതിന് നയന്ത്രതലത്തിലും സൈനിക തലത്തിലും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സംഭാഷണങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ- യോഗത്തിനു ശേഷം നരവണെ വാര്‍ത്താലേഖകരോട് പറഞ്ഞു.
അതിര്‍ത്തിയിലെ സൈനികര്‍ എല്ലാ തരത്തിലും തയ്യാറെടുത്തുകഴിഞ്ഞുവെന്നും ഏത് സാഹചര്യത്തെ നേരിടാനും ഒരുക്കമാണെന്നും അവരെ ചൊല്ലി രാജ്യവും സൈന്യവും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയില്‍ പന്‍ഗോങ് ത്സോ തടാകത്തിന്റെ തെക്കന്‍ കരയില്‍ ചൈന സൈനിക നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പകരം ഇന്ത്യയും ഏതാനും പ്രദേശങ്ങളിലേക്ക് സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ അവസരം ഉപയോഗപ്പെടുത്തി പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചാല്‍ സൈന്യത്തിന് വലിയ തോതില്‍ നഷ്ടമുണ്ടാവുമെന്ന് ആര്‍മി ചീഫ് ബിബിന്‍ റാവത്ത് പാകിസ്താന്‍ സേനയ്ക്ക് മുന്നറിയിപ്പു നല്‍കി.
ചൈനയും പാകിസ്താനും അവസരം ഉപയോഗിച്ച് യോജിച്ച നീക്കം നടത്തുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT