Sub Lead

തൃശൂര്‍ പാലപ്പിള്ളിയില്‍ പുലി; പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു

തൃശൂര്‍ പാലപ്പിള്ളിയില്‍ പുലി; പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു
X

തൃശൂര്‍: തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. പഞ്ചായത്ത് അംഗം ഷീല ശിവരാമന്റെ നാലു മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ പശുക്കുട്ടിയുടെ കഴുത്തിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവരുടെ പാഡിക്ക് പിറകിലെ തൊഴുത്തിലാണ് പുലിയിറങ്ങിയത്.

പശുക്കളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും പുലി സമീപത്തെ തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. വനപാലകര്‍ എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പശുക്കുട്ടിയുടെ കഴുത്തിലെ മുറിവുകള്‍ പരിശോധിച്ചതില്‍ പുലിയാണ് ആക്രമിച്ചതെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരി 25 നും ഇതേ പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നു. ശേഷം തൊഴുത്തില്‍ കാമറ സ്ഥാപിച്ചിരുന്നെങ്കിലും ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാല്‍ അധികൃതര്‍ അത് കൊണ്ടുപോയി. മൂന്നാം തവണയാണ് ഇവരുടെ തൊഴുത്തില്‍ പുലിയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

പുലിയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. തൊഴുത്തിനോട് ചേര്‍ന്നാണ് കാമറ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിദ്ധ്യം മനസിലാക്കിയ ശേഷം തുടര്‍നടപടികള്‍ എടുക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.






Next Story

RELATED STORIES

Share it