- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സുരക്ഷ ഉറപ്പ് നല്‍കി'; കാബൂളിലെ സിഖ് ഗുരുദ്വാര മേധാവിയുടെ വീഡിയോ പങ്കുവച്ച് താലിബാന്‍ നേതാവ്
ന്യൂഡല്‍ഹി: അഫ്ഗാനില്‍ ജീവിക്കുന്ന ഹിന്ദുക്കളും സിഖുകാരും ഭയപ്പെടേണ്ടതില്ലെന്ന് താലിബാന്‍ നേതാക്കള്‍ ഉറപ്പ് നല്‍കിയതായി പറയുന്ന കാബൂള്‍ ഗുരുദ്വാര മേധാവിയുടെ വീഡിയോ പങ്കുവച്ച് താലിബാന്‍ നേതാവ്. അല്‍ ജസീറയുടെ ഒരു റിപോര്‍ട്ടിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചിരിക്കുന്നത് താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് വക്താവായ ഡോ. എം നയീം ആണ്.
സമാനമായ വീഡിയോ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മന്‍ജീന്ദര്‍ സിങ് സിര്‍സയും പങ്കുവച്ചു. കാബൂളിലെ ഗുരുദ്വാരാ മേധാവിയുമായും സിഖ്, ഹിന്ദു നേതാക്കളുമായും ഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
I am in constant touch with the President Gurdwara Committee, Kabul S. Gurnam Singh & Sangat taking refuge in Gurdwara Karte Parwan Sahib in Kabul. Even today, Taliban leaders came to Gurdwara Sahib and met the Hindus and Sikhs and assured them of their safety @thetribunechd pic.twitter.com/glyCgZBwVI
— Manjinder Singh Sirsa (@mssirsa) August 18, 2021
76 സെക്കന്‍ഡ് വീഡിയോയില്‍ ചില താലിബാന്‍കാര്‍ ഒരു ഗുരുദ്വാര സന്ദര്‍ശിക്കുന്നതും അവിടെ അഭയം തേടിയ സിഖുകാരുമായി സംസാരിക്കുന്നതും ദൃശ്യമാണ്. ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റിന്റെ പഷ്തൂര്‍ ഭാഷയിലെ പ്രസ്താവനയും അടങ്ങുന്നു.
''ഗുരുദ്വാരയിലെ ഗുര്‍നാം സിങ്, സന്‍ഗീത് തുടങ്ങിയവരുമായി സംസാരിച്ചു. അവര്‍ ഗര്‍തെ പര്‍വാന്‍ സാഹിബ് ഗുരുദ്വാരയില്‍ അഭയം തേടിയവരാണ്. ഇന്ന് താലിബാന്‍ നേതാക്കള്‍ വന്നിരുന്നു. ഹിന്ദുക്കളെയും സിഖുകാരെയും കണ്ട് അവര്‍ക്ക് സുരക്ഷ വാഗദാനം ചെയ്തു''- സിര്‍സ ട്വീറ്റ് ചെയ്തു.
حیاة السیخ والهنود في کابول: رئیس معابدهم في کابول: نحن في أمن و أمان لا نشعر بأي خوف أو قلق. قبل ذلک کان خوف و قلق عند الناس علی أرواحهم وأموالهم والآن لیست هناک مشاکل. نحن مطمئنون. pic.twitter.com/NXrtRuTRod
— Dr.M.Naeem (@IeaOffice) August 18, 2021
ഇതേ വീഡിയോ ആണ് ഡോ. എം നയീം ഷെയര്‍ ചെയ്തത്. അറബി ഭാഷയില്‍ ട്വീറ്റും ചെയ്തിട്ടുണ്ട്.
20 വര്‍ഷത്തിനുശേഷമാണ് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിക്കുന്നത്.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT