Latest News

താലിബാനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തുവെന്ന് ; ഷഫീഖ് ഉര്‍ റഹ്മാന്‍ ബാര്‍ഖ് എം പിക്ക് എതിരേ രാജ്യദ്രോഹക്കുറ്റം

എംപിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പ്രാദേശിക ബിജെപി നേതാവ് രാജേഷ് സിംഗാള്‍ ആണ് പരാതി നല്‍കിയത്.

താലിബാനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തുവെന്ന് ; ഷഫീഖ് ഉര്‍ റഹ്മാന്‍ ബാര്‍ഖ്  എം പിക്ക് എതിരേ രാജ്യദ്രോഹക്കുറ്റം
X

ലഖ്‌നൗ: താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തു എന്ന പേരില്‍ സമാജ്‌വാദി പാര്‍ട്ടി എം പി ഷഫീഖ് ഉര്‍ റഹ്മാന്‍ ബാര്‍ഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി സാംബല്‍ പോലീസ് കേസെടുത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെയും താലിബാനെയും ഒരുപോലെ പരാമര്‍ശിച്ചതായി എംപിക്കെതിരെ പരാതി ലഭിച്ചതായി സംഭല്‍ പോലിസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു. അത്തരം പ്രസ്താവനകള്‍ രാജ്യദ്രോഹക്കുറ്റമാണ് എന്നും അതിനാല്‍ 124 എ (രാജ്യദ്രോഹം), 153 എ, 295 ഐപിസി വകുപ്പുകള്‍ പ്രകാരം ഷഫീഖ് ഉര്‍ റഹ്മാന്‍ എംപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ചക്രേഷ് മിശ്ര പറഞ്ഞു.ഫെയ്‌സ്ബുക്ക് വീഡിയോയില്‍ സമാന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയ ഫൈസാന്‍ ചൗധരി, മുഹമ്മദ് മുഖീം എന്നിവര്‍ക്കെതിരെയും കേസെടുത്തുവെന്നും പോലിസ് അറിയിച്ചു.


എംപിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പ്രാദേശിക ബിജെപി നേതാവ് രാജേഷ് സിംഗാള്‍ ആണ് പരാതി നല്‍കിയത്. എന്നാല്‍, കേസിന് അടിസ്ഥാനമായ തരത്തില്‍ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഷഫീഖ് ഉര്‍ റഹ്മാന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it