Latest News

യോഗി ആദിത്യനാഥിനെ തീവ്രവാദി എന്ന് വിളിച്ച അഭിഭാഷകന്‍ അറസ്റ്റില്‍

രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

യോഗി ആദിത്യനാഥിനെ തീവ്രവാദി എന്ന് വിളിച്ച അഭിഭാഷകന്‍ അറസ്റ്റില്‍
X

ലഖ്‌നോ: യോഗി ആദിത്യനാഥിനെ തീവ്രവാദി എന്ന് വിളിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്തു.സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠിയുടെ ട്വീറ്റിലാണ് അഭിഭാഷകനായ അബ്ദുള്‍ ഹനാന്‍ കമന്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ സമരം ചെയ്യ്തവരെ ലാത്തികൊണ്ടു അടിച്ചവരെ പിന്തുണച്ചു കൊണ്ട് ആദിത്യനാഥ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ത്രിപാഠി പോസ്റ്റ് ചെയ്തിരുന്നത്. 'നിങ്ങള്‍ക്ക് കാണിക്കാന്‍ രേഖകളില്ല. കലാപങ്ങളില്‍ പങ്കെടുത്താല്‍ ഞങ്ങള്‍ ലാത്തിച്ചാര്‍ജ് നടത്തും, നിങ്ങളുടെ വീടുകള്‍ ലേലം ചെയ്യും, പോസ്റ്ററുകള്‍ പതിക്കും,' എന്ന അടികുറിപ്പോട് കുടിയാണ് ത്രിപാഠി വീഡിയോ ഇട്ടിരുന്നത്.

ആദിത്യനാഥിനെ തീവ്രവാദി എന്ന് വിളിച്ചു കൊണ്ടാണ് ഈ പോസ്റ്റിനെ ഹനാന്‍ റീട്വീറ്റ് ചെയ്തത്. പ്രതിഷേധക്കാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്നും ഹനാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഹനാനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.


Next Story

RELATED STORIES

Share it