Latest News

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്നത് കുറ്റകരം: പിഴ ഈടാക്കുമെന്ന് സൗദി

തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമാണ് പാസ്‌പോര്‍ട്ടുകള്‍ കൈവശം സൂക്ഷിക്കേണ്ടത്. അല്ലാത്തവ നിയമലംഘനമായി കണക്കാക്കും.

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്നത് കുറ്റകരം: പിഴ ഈടാക്കുമെന്ന് സൗദി
X

റിയാദ് : വിദേശ തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ പിടിച്ചുവെക്കുന്നത് നിയമ ലംഘനമാണെന്ന് സൗദി അധികൃതര്‍. ഇങ്ങിനെ ചെയ്യുന്നതായി അറിഞ്ഞാല്‍ 5,000 റിയാല്‍ പിഴ ഈടാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിശ്ചിത സാഹചര്യങ്ങളില്‍ മാത്രമേ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം സൂക്ഷിക്കുന്നതിന് തൊഴിലുടമകള്‍ക്ക് അവകാശമുള്ളൂ. തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമാണ് പാസ്‌പോര്‍ട്ടുകള്‍ കൈവശം സൂക്ഷിക്കേണ്ടത്. അല്ലാത്തവ നിയമലംഘനമായി കണക്കാക്കും.


മോഷണം, കേടായിപ്പോകള്‍, നഷ്ടപ്പെടല്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് തൊഴിലാളികളുടെ സമ്മതത്തോടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ക്ക് സൂക്ഷിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടാലുടന്‍ പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കണമെന്നും വ്യവസ്ഥയുണ്ട്.




Next Story

RELATED STORIES

Share it