Latest News

പരസ്പരം ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നവര്‍ സെമികേഡര്‍ പാര്‍ട്ടിയാണെന്ന് പറയുന്നത് പരിഹാസ്യം: എ വിജയരാഘവന്‍

പരസ്പരം ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നവര്‍ സെമികേഡര്‍ പാര്‍ട്ടിയാണെന്ന് പറയുന്നത് പരിഹാസ്യം: എ വിജയരാഘവന്‍
X

തിരുവനന്തപുരം: പരസ്പരം പോരടിക്കുകയും, ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടി സെമി കേഡര്‍ ആണെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു. ഹൈക്കമാന്റിന്റെ കരുത്ത് ചോര്‍ന്നു. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടപ്പെട്ടെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ആര്‍എസ്പി യുഡിഎഫിലാണ്. അവിടെ നില്‍ക്കുമ്പോള്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അവര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും വിജയരാഘവന്‍ പറഞ്ഞു. അടുത്ത കാലം വരെ യുഡിഎഫില്‍ നിന്നു കൊണ്ട് ആര്‍എസ്പി ഇടതുപക്ഷത്തെ എതിര്‍ത്തിരുന്നു. ജോസ് കെ മാണി വ്യക്തമായി നിലപാട് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇടതുപക്ഷം ശരിയാണെന്ന് തിരിച്ചറിഞ്ഞു. യുഡിഎഫ് വിടാനൊരുങ്ങി നില്‍ക്കുന്ന ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമോയെന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിജയരാഘവന്‍.

Next Story

RELATED STORIES

Share it