Latest News

എക്സിറ്റ്‍പോളുകൾ പിഴച്ചു; നിറം മങ്ങി എൻഡിഎ; കൂപ്പുകുത്തി അദാനി ഓഹരികൾ

എക്സിറ്റ്‍പോളുകൾ പിഴച്ചു; നിറം മങ്ങി എൻഡിഎ;  കൂപ്പുകുത്തി അദാനി ഓഹരികൾ
X

മുംബൈ: ഇന്ത്യയിലെ 2024 ലെ പൊതു തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തിനായി നിക്ഷേപകര്‍ കാത്തിരിക്കെ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഓഹരി വിപണി. എന്‍എസ്ഇ നിഫ്റ്റി 7.66% ഇടിഞ്ഞ് 21,481.80 ല്‍ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകര്‍ക്ക് നഷ്ടം വന്നതായാണ് റിപോര്‍ട്ട്. നിഫ്റ്റി 50ലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം ഉച്ചയ്ക്ക് 12:13 വരെ 14.46 ലക്ഷം കോടി രൂപ കുറഞ്ഞ് 171.16 ലക്ഷം കോടി രൂപയായി.

ആദ്യ വ്യാപാരത്തില്‍, 2020 ഫെബ്രുവരി 23 ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയെ ഓഹരി വിപണി നേരിടുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് ശേഷം നിഫ്റ്റി മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു. സഖ്യകക്ഷികളും പാര്‍ലമെന്റിന്റെ അധോസഭയിലെ 543 സീറ്റുകളില്‍ 350ലധികം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിച്ചതിന് ശേഷം നിഫ്റ്റി കുതിച്ചു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 8.2% ജിഡിപി വളര്‍ച്ച, ജിഎസ്ടി കളക്ഷനുകളില്‍ 10% വര്‍ദ്ധനവ് തുടങ്ങിയ പോസിറ്റീവ് ആയുള്ള സാമ്പത്തിക പ്രവചനങ്ങളും പുറത്തുവന്നതോടെ നിഫ്റ്റി ഇന്നലെ കുതിച്ചുയര്‍ന്നു. എണ്ണവില കുറയുന്നതും വിപണിയെ സ്വാധീനിച്ചിരുന്നു.അദാനി ഗ്രൂപ്പ് ഓഹരികള്‍ 11 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്.

Next Story

RELATED STORIES

Share it