Latest News

അധ്യാപികയുടെ ലൈംഗികാതിക്രമ പരാതി അവഗണിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വികെ ജാഫറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്

അധ്യാപികയുടെ ലൈംഗികാതിക്രമ പരാതി അവഗണിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു
X

തിരുവനന്തപുരം: അധ്യാപികയുടെ ലൈംഗികാതിക്രമ പരാതി അവഗണിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്പര്‍ ഡീലക്‌സ് ബസിലെ യാത്രക്കാരിയെ അതേ ബസിലെ യാത്രക്കാന്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഇടപെടാതിരിക്കുകയും, അതേ കുറിച്ച് ചോദിച്ച യാത്രാക്കാരിയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വികെ ജാഫറിനെ സസ്‌പെന്‍ഡ് ചെയ്തത്.

യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവപൂര്‍വ്വം കേട്ട് പരിഹരിക്കാതെ കയര്‍ത്തു സംസാരിക്കുകയും, കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്‍പറേഷന് അവമതിപ്പുണ്ടാക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വികെ ജാഫറിന്റെ പ്രവര്‍ത്തി ഗുരുതര സ്വഭാവദൂഷ്യവും, കൃത്യവിലോപവും, ചട്ടലംഘനവും, നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Next Story

RELATED STORIES

Share it