Latest News

അറസ്റ്റ് വ്യാജ രേഖ ഉപയോഗിച്ച്, പോലിസ് അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ശബരീനാഥിനെ ജില്ലാ കോടതിയിലേക്ക് കൊണ്ടുപോകുന്നു

അറസ്റ്റ് വ്യാജ രേഖ ഉപയോഗിച്ച്, പോലിസ് അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്റെ അറസ്റ്റില്‍ അതിരൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രി ഭീരുവാണെന്നും സംസ്ഥാനത്തെ പോലിസും പോലിസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിനാഥിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിനാഥിനെ സാക്ഷിയായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 11 മണിക്കാണ് സെഷന്‍സ് കോടതി ശബരിനാഥന്റെ ഹര്‍ജി പരിഗണിച്ചത്. നിലവില്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫിസിലാണ് കെ എസ് ശബരിനാഥന്‍.

Next Story

RELATED STORIES

Share it