- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിക്ക് പഠിക്കുകയല്ല, മോദിയെ പഠിപ്പിക്കുകയാണ് പിണറായി വിജയന്‍; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍
പാലക്കാട്: മോദിക്ക് പഠിക്കുകയല്ല, മോദിയെ പഠിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പിണറായി വിജയന്‍ രാജാവായി ഭരിക്കുകയാണ്. അദ്ദേഹം പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്. കരിങ്കൊടി പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയാല്‍ സമരങ്ങള്‍ കരിഞ്ഞുപോവുമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരു ബാധ്യതയായി മാറി. കാക്കക്കും ആനക്കും പോലും മുഖ്യമന്ത്രി ബാധ്യതയാണ്.
പോലിസും ബാരിക്കേഡും വച്ചിട്ട് വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന തള്ളലെങ്കിലും മുഖ്യമന്ത്രി അവസാനിപ്പിക്കണം. ശരി തമ്പ്രാ എന്ന് പറഞ്ഞ് ഓച്ചാനിച്ച് നില്‍ക്കാന്‍ ഇത് രാജഭരണമൊന്നുമല്ലെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരേ ഇന്നും കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്. മലപ്പുറത്ത് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനമായിരുന്നു ആദ്യപരിപാടി. തൃശൂരില്‍ നിന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. വഴികളടച്ചാണ് മുഖ്യമന്ത്രിക്ക് പോലിസ് സുരക്ഷ ഒരുക്കിയത്.
RELATED STORIES
അമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT