Latest News

ഷാനവാസ് ഷെയ്ഖ്; സ്വന്തം കാര്‍ വിറ്റും ജനങ്ങള്‍ക്ക് പ്രാണവായു എത്തിക്കുന്ന ഓക്‌സിജന്‍ മാന്‍

ഓക്‌സിജന്‍ ആവശ്യപ്പെട്ട് നേരത്തെ 50 കോളുകള്‍ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 500 മുതല്‍ 600 വരെ പേരാണ് ദിവസവും വിളിക്കുന്നതെന്ന് ഷാനവാസ് പറഞ്ഞു.

ഷാനവാസ് ഷെയ്ഖ്; സ്വന്തം കാര്‍ വിറ്റും ജനങ്ങള്‍ക്ക് പ്രാണവായു എത്തിക്കുന്ന ഓക്‌സിജന്‍ മാന്‍
X
മുംബൈ: രാജ്യത്തിന്റെ പല ഭാഗങ്ങളും ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ കൊല്ലപ്പെടുന്ന സമയത്ത് മുംബൈയിലെ ഒരു സാധാരണക്കാരന്റെ സൗജന്യ ഓക്‌സിജന്‍ വിതരണ പദ്ധതി പലരുടെയും ജീവന്‍രക്ഷാ കേന്ദ്രമായി മാറുകയാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ പണമില്ലാതെ വന്നതോടെ തന്റെ എസ്‌യുവിയും മറ്റു ചില വസ്തുക്കളും വില്‍പ്പന നടത്തിയാണ് ഷാനവാസ് ഷെയ്ഖ് പണം കണ്ടെത്തിയത്.


ഒരൊറ്റ ഫോണ്‍ സന്ദേശത്തിലൂടെ രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്ന ഷാനവാസ് ഷെയ്ഖിനെ ഓക്‌സിജന്‍ മാന്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇതുവരെ നാലായിരത്തിലധികം രോഗികള്‍ക്കാണ് ഷാനവാസ് ഷൈഖും അദ്ദേഹം നേതൃത്വം നല്‍കുന്ന യൂണിറ്റി ആന്‍ഡ് ഡിഗ്‌നിറ്റി ഫൗണ്ടേഷനും ഓക്‌സിജന്‍ എത്തിച്ചു നല്‍കിയത്. പണം തീര്‍ന്നതോടെ 22ലക്ഷം വിലവരുന്ന തന്റെ ആഡംബര വാഹനം വില്‍പ്പന നടത്തി മുഴുവന്‍ തുകയും സിലിണ്ടറുകള്‍ വാങ്ങാന്‍ ഉപയോഗിക്കുകയായിരുന്നു.


സുഹൃത്തിന്റെ ഭാര്യ ഓക്‌സിജന്‍ ലഭിക്കാതെ ഓട്ടോറിക്ഷയില്‍ കിടന്ന് മരണപ്പെട്ടതിനു ശേഷമാണ് മുംബൈയില്‍ ഇനിയാരും ഓക്‌സിജന്‍ ലഭിക്കാതെ മരിക്കരുതെന്നും അതിന് തന്നാല്‍ കഴിയുന്നത് ചെയ്യാന്‍ തീരുമാനിച്ചതെന്നും ഷാനവാസ് പറയുന്നു. ഓക്‌സിജന്‍ ആവശ്യപ്പെട്ട് നേരത്തെ 50 കോളുകള്‍ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 500 മുതല്‍ 600 വരെ പേരാണ് ദിവസവും വിളിക്കുന്നതെന്ന് ഷാനവാസ് പറഞ്ഞു.


ഷാനവാസ് ഷെയ്ഖിന്റെ പ്രവര്‍ത്തനങ്ങളെ അധികൃതരും പൊതുജനങ്ങളും പ്രശംസിക്കുകയാണ്. മുംബൈയിലെ പല എഐഎസ് ഉഗ്യോഗസ്ഥരും ഷാനവാസിനെ പ്രശംസിച്ച് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it