Latest News

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: യുപി പോലിസിന്റെ സത്യവാങ് മൂലത്തില്‍ ആരോപണങ്ങള്‍ ധാരാളം; തെളിവ് ഒന്നുപോലുമില്ല

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: യുപി പോലിസിന്റെ സത്യവാങ് മൂലത്തില്‍ ആരോപണങ്ങള്‍ ധാരാളം; തെളിവ് ഒന്നുപോലുമില്ല
X

ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ശേഷം ഉത്തര്‍പ്രദേശ് പോലിസ് സുപ്രിംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ ധാരാളം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒന്നിനു പോലും യുഎപിഎ പ്രകാരം കേസെടുക്കാനുള്ള തെളിവുകള്‍ നല്‍കിയിട്ടില്ല.

സിദ്ദിഖ് ഹാഥ്‌റസിലേക്ക് പത്രപ്രവര്‍ത്തകനെന്ന വ്യാജേന ഒക്ടോബര്‍ 5ന് പോയെന്നാണ് ഒരു ആരോപണം. അദ്ദേഹം പോപുലര്‍ ഫ്രണ്ടിന്റെ ഭാരവാഹിയാണെന്നും പറയുന്നു.

പോപുലര്‍ ഫ്രണ്ട് ഇന്ത്യയില്‍ യുഎപിഎ പ്രകാരം നിരോധിച്ച ഒരു സംഘടനയല്ല. അതുകൊണ്ടുതന്നെ കുറ്റാരോപിതന് പിഎഫ്‌ഐയുമായി ബന്ധമുണ്ടെങ്കില്‍ തന്നെ അത് നിയമവിരുദ്ധമല്ല.

സദ്ദിഖിന്റെ കയ്യില്‍ നിന്ന് കുറ്റകരമായ വസ്തുക്കള്‍ പിടിച്ചെടുത്തുവെന്ന് പറയുന്നു. അതിലൊന്ന് ആം ഐ നോട്ട് ഇന്ത്യാസ് ഡോട്ടര്‍? എന്ന ലഘുലേഖയാണ്. ഹാഥ്‌റസ് കേസ് നടക്കുന്ന സമയത്ത് വ്യാപകമായി പ്രചരിച്ചതാണിത്. ഇതിലും നിയമവിരുദ്ധമായി ഒന്നുമില്ല.

justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റ് സിദ്ദിഖ് നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. യുഎസ് ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ വിവരങ്ങള്‍ കട്ട് ആന്റ് പേസ്റ്റ് ചെയ്ത ഒരു വെബ്‌സൈറ്റ് മാത്രമാണ് ഇത്. അതും നിയമവിരുദ്ധമല്ല.

മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ഹാഥ്‌റസിലേക്ക് പോയി അവിടെ പ്രശ്‌നം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്നാണ് പോലിസ് ആരോപണം. രണ്ട് വര്‍ഷം മുമ്പ് പൂട്ടിപ്പോയ തേജസ് ദിനപത്രത്തിന്റെ ഐഡികാര്‍ഡ് ഉപയോഗിച്ചുവെന്നും പറയുന്നു. എന്നാല്‍ അഴിമുഖം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ കെ എന്‍ അശോകന്‍പറയുന്നത്, അദ്ദേഹം ജനുവരി മുതല്‍ തങ്ങളുടെ സ്റ്റാഫാണെന്നാണ്. അതുസംബന്ധിച്ച സത്യവാങ്മൂലവും അവര്‍ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it